കേരളം

kerala

ETV Bharat / state

റോഡിലിറങ്ങിയ പോത്തിനെ ഇടിച്ചു; കൊച്ചിയില്‍ ബൈക്ക് യാത്രികൻ മരിച്ചു - Bike Hit Buffalo In Kochi - BIKE HIT BUFFALO IN KOCHI

അമിത വേഗതയിലെത്തിയ ബൈക്ക് പോത്തിനെ ഇടിക്കുകയും ബൈക്ക് ഓടിച്ച യുവാവ് തെറിച്ച് വീഴുകയുമായിരുന്നു.

കൊച്ചിയിൽ ബൈക്കപകടം  ബൈക്കപകടത്തിൽ യുവാവ് മരിച്ചു  BIKE ACCIDENT AFTER HIT ON BUFFALO  BIKE ACCIDENT IN KOCHI
Bike Accident In Kochi (ETV Bharat)

By ETV Bharat Kerala Team

Published : Jun 13, 2024, 12:01 PM IST

എറണാകുളം: കൊച്ചിയിൽ പോത്തിനെ ഇടിച്ച് ബൈക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ബൈക്ക് യാത്രികനായ കണ്ണൂർ സ്വദേശി അജയ് രമേശാണ് മരിച്ചത്. ഇന്ന് (ജൂണ്‍ 13) പുലർച്ചെ സീപോർട്ട് എയർപോർട്ട് റോഡിലാണ് അപകടം സംഭവിച്ചത്.

അമിത വേഗതയിലെത്തിയ ബൈക്ക് പോത്തിനെ ഇടിക്കുകയും ബൈക്ക് ഓടിച്ച രമേശ് തെറിച്ച് വീഴുകയുമായിരുന്നു. തിരക്കേറിയ സീപോർട്ട് എയർപോട്ട് റോഡ് പോത്ത് മുറിച്ച് കടന്നതാണ് അപകടത്തിനിടയാക്കിയത്. അപകടത്തിൽ പോത്തിനും ജീവഹാനി സംഭവിച്ചു.

Also Read:വൈറ്റിലയില്‍ ബൈക്കും സ്കോർപിയോ കാറും കൂട്ടിയിടിച്ചു; അച്ഛനും മകനും ദാരുണാന്ത്യം - Death in Vyttila accident

ABOUT THE AUTHOR

...view details