തൃശൂര്‍ :15 വര്‍ഷമായി പാമ്പുപിടുത്തം തുടരുന്ന വനംവകുപ്പിന്‍റെ സ്‌നേക്ക് റെസ്‌ക്യൂവര്‍ ജോജു മുക്കാട്ടുകരയക്ക് കഴിഞ്ഞ ദിവസം പിടികൂടേണ്ടിവന്നതു പടുകൂറ്റന്‍ മൂര്‍ഖനെയാണ്. ഇത്രയും വലിപ്പമുള്ള ഒരു മൂര്‍ഖനെ ഇതുവരെ താന്‍ കണ്ടിട്ടില്ലെന്നാണ് ജോജു പറഞ്ഞത്. തൃശൂരിലെ അഞ്ചേരിയിലെ വീട്ടിലാണ് അസാധാരണ വലിപ്പമുളള മൂര്‍ഖനെ കണ്ടത്.
രണ്ടര വര്‍ഷമായി വീട്ടുകാരെ ഭീതിപ്പെടുത്തി വിലസുകയായിരുന്ന പാമ്പിനെ ഏറെ സാഹസീകമായാണ് ജോജു പിടികൂടിയത്. വീടിനു പിറകിലെ ആളനക്കമില്ലാതെ കിടന്നിരുന്ന ഷെഡ്ഡിന്‍റെ പരിസരത്തെ പൊത്തിലായിരുന്നു പാമ്പിന്‍റെ വാസം. മൂര്‍ഖന്‍ ഉറയൂരി കിടക്കുന്നതു കണ്ട വീട്ടുകാര്‍ ജോജുവിനെ വിളിച്ചുവരുത്തുകയായിരുന്നു.