കേരളം

kerala

ETV Bharat / state

സൈനികനാകാനുള്ള ആഗ്രഹം നടന്നില്ല... വീട്ടിൽ ഒരു സൈനിക മ്യൂസിയം ഒരുക്കി ബാങ്ക് മാനേജർ - Military Museum At Home

സൈനികനായി രാജ്യത്തെ സേവിക്കണമെന്ന ആഗ്രഹം നടക്കാതെ വന്നപ്പോൾ വീട്ടിലൊരു മിലിട്ടറി മ്യൂസിയമൊരുക്കി ബാങ്ക് മാനേജറായ മധു.

ARMY MUSEUM  സൈനിക മ്യൂസിയം  കാസർകോട് സൈനിക മ്യൂസിയം  BANK MANAGERS MILITARY MUSEUM
Bank Manager Prepared A Military Museum At Home (ETV Bharat)

By ETV Bharat Kerala Team

Published : Jul 5, 2024, 9:59 PM IST

വീട്ടിൽ ഒരു സൈനിക മ്യൂസിയം ഒരുക്കി ബാങ്ക് മാനേജർ (ETV Bharat)

കാസർകോട് :ഇന്ത്യൻ ആർമിയോടുള്ള സ്നേഹം കാരണം വീട്ടിലൊരു സൈനിക മ്യൂസിയമൊരുക്കി ബാങ്ക് മാനേജർ. കാസർകോട് ചീമേനി സ്വദേശി മധുവാണ് വീടിനുള്ളിൽ പട്ടാള മ്യൂസിയം ഒരുക്കിയത്. സൈനികനായി രാജ്യത്തെ സേവിക്കാനായിരുന്നു മധുവിൻ്റെ ആഗ്രഹം. നിരവധി റിക്രൂട്ട്മെന്‍റെ ക്യാമ്പുകളിൽ പങ്കെടുത്തെങ്കിലും ശാരീരിക ക്ഷമതാപരീക്ഷയെന്ന കടമ്പയിൽത്തട്ടി ആ സ്വപ്‌നം പൊലിഞ്ഞു. ജീവിതവഴിയിൽ ബാങ്ക് മാനേജരായെങ്കിലും സൈന്യത്തോടുള്ള സ്നേഹം മനസിൽ സൂക്ഷിച്ചു.

ഒടുവിൽ സ്വന്തം വീട്ടിൽത്തന്നെ ഒരു മ്യൂസിയമൊരുക്കി. ഒരു വാർ മ്യൂസിയം. ആദ്യം യുദ്ധങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കലായിരുന്നു. കാർഗിൽ, കുവൈറ്റ്‌ യുദ്ധത്തെ കുറിച്ചുള്ള വിവരങ്ങളും മറ്റും ശേഖരിച്ച് പുസ്‌തകത്തിലാക്കി. പിന്നീട് സേനകളുമായി ബന്ധപ്പെട്ട എല്ലാം ശേഖരിച്ചു തുടങ്ങി. സൈനികരുടെ യൂണിഫോമുകൾ, തോക്കുകളുടെ മാതൃകകൾ, ബാഗുകൾ, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്,വിവിധതരം ബൂട്ടുകൾ, സ്ഥാനചിഹ്നങ്ങൾ തുടങ്ങിയവയെല്ലാം ഇവിടെയുണ്ട്.

വിരമിച്ച സൈനികോദ്യോഗസ്ഥരിൽ നിന്നാണ് യൂണിഫോം ഉൾപ്പെടെയുള്ള സാധനങ്ങൾ ശേഖരിച്ചത്. മ്യൂസിയത്തെക്കുറിച്ച് കേട്ടറിഞ്ഞ് ചിലർ ഇപ്പോൾ സാധനങ്ങൾ എത്തിച്ചുനൽകുന്നുണ്ട്. വീട്ടിലൊരുക്കിയ മ്യൂസിയത്തിന് പരിമിതികളുള്ളതിനാൽ കാസർകോട്ട് ഒരു സ്ഥിരം മ്യൂസിയമാണ് മധുവിൻ്റെ സ്വ‌പ്‌നം. ഉന്നത ഉദ്യോഗസ്ഥർ അടക്കം മ്യൂസിയം കാണാൻ എത്തുന്നുണ്ട്. പല സ്ഥലത്തും പ്രദർശനവും സംഘടിപ്പിച്ചിരിന്നു.

Also Read : കാക്കി അഴിച്ച് ചേറിലിറങ്ങി പൊലീസുകാര്‍; നാടന്‍ പാട്ടിന്‍റെ താളത്തിനൊപ്പം ഞാറും നട്ടു - POLICE FARMING IN KASARAGOD

ABOUT THE AUTHOR

...view details