ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന 'എമ്പുരാന്‍'. ആദ്യ ഭാഗമായ 'ലൂസിഫര്‍' നേടിയ വിജയം തന്നെയാണ് 'എമ്പുരാനി'ല്‍ ഇത്രയും പ്രതീക്ഷ ആരാധകര്‍ നല്‍കുന്നതിനുള്ള കാരണവും. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ആകാംക്ഷയും ആവേശവും വാനോളമായതുകൊണ്ട് തന്നെ ചിത്രത്തിന്‍റെ ഓരോ പുതിയ വിശേഷങ്ങള്‍ക്കുമായി ആരാധകര്‍ കാതോര്‍ത്തിരിക്കുകയാണ്. ചിത്രവുമായി ബന്ധപ്പെട്ട് സംവിധായകന്‍ പൃഥ്വിരാജ് ഇടയ്‌ക്കിടെ രസകരമായ ചില പോസ്‌റ്റുകള്‍ പങ്കുവയ്‌ക്കാറുണ്ട്. അതിലൊരു പോസ്‌റ്റാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
സംവിധായകനും നിര്‍മാതാവും എന്നതിനപ്പുറം പൃഥ്വിരാജും ആന്‍റണി പെരുമ്പാവൂരും തമ്മില്‍ അടുത്ത സൗഹൃദം കാത്തു സൂക്ഷിക്കുന്നവരാണ്. അതുകൊണ്ട് തന്നെ പൃഥ്വിരാജിന്‍റെ പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി എത്തിയ ആന്‍റണി പെരുമ്പാവൂരിനോട് ഹെലികോപ്‌റ്റര്‍ ആവശ്യപ്പെട്ടിരുന്ന പൃഥ്വിരാജിന്‍റെ പോസ്‌റ്റ് ആരാധകര്‍ ഏറ്റെടുത്തിരുന്നു. എന്തായാലും പൃഥ്വി ആവശ്യപ്പെട്ട് ദിവസങ്ങക്കുള്ളില്‍ തന്നെ ആന്‍റണി അത് നടത്തി കൊടുത്തു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
'ലെ ആന്‍റണി ഹെലികോപ്‌റ്റര്‍ വരും എന്ന് ഞാന്‍ പറഞ്ഞു..ഹെലികോപ്‌റ്റര്‍ വന്നു! ഇനി വേറെ എന്തെങ്കിലും?' എന്ന അടിക്കുറിപ്പോടെ തന്‍റെയൊപ്പം തൊഴുകൈയ്യോടെ ഇരിക്കുന്ന ആന്‍റണി പെരുമ്പാവൂരിന്‍റെ ചിത്രമാണ് പൃഥ്വിരാജ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. ആരാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് പോസ്‌റ്റിന് കമന്‍റുമായി എത്തുന്നത്.
രസകരമായ കമന്‍റുമായി നടന്‍ ടൊവിനോയും എത്തി. 'ഇനി പറക്കും തളിക ആകാം' എന്നാണ് കമന്‍റ് ചെയ്‌തിരിക്കുന്നത്. പുഞ്ചിരിക്കുന്ന സ്മൈലികളാണ് സുപ്രിയയുടെ പ്രതികരണം.
ആശിര്‍വാദ് സിനിമാസും ലൈക്കാ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് 'എമ്പുരാന്‍' നിര്‍മിക്കുന്നത്. മോഹന്‍ലാല്‍, മഞ്ജുവാര്യര്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, സാനിയ ഇയ്യപ്പന്‍ തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കാന്‍ പോകുന്നത്. അടുത്ത വര്‍ഷം ചിത്രം തിയേറ്ററുകളില്‍ എത്തും.
Also Read:ആ ചിത്രം കണ്ടതോടെ ഇഷ്‌ടം കൂടി; സൂര്യയ്‌ക്കൊപ്പം രമേഷ് ചെന്നിത്തല