ETV Bharat / bharat

മദ്രസകള്‍ക്കെതിരെയുള്ള നിരോധനം മറ്റ് മതവിഭാഗക്കാര്‍ക്കും ബാധകമാണോ? എല്ലാ മതങ്ങളും സംരക്ഷിക്കപ്പെടണം; ബാലാവകാശ കമ്മിഷനെതിരെ സുപ്രീം കോടതി

ഇന്ത്യ വിവിധ സംസ്‌കാരങ്ങളുടെയും നാഗരികതകളുടെയും മതങ്ങളുടെയും സംഗമഭൂമിയാണെന്നും അത് അങ്ങനെ തന്നെ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും സുപ്രീം കോടതി

SUPREME COURT ON MADRASA  UP MADARSA ACT  SECULARISM  CHIEF JUSTICE DY CHANDRACHUD
Supreme Court and Representative Image (Etv Bharat, ANI)
author img

By ETV Bharat Kerala Team

Published : 2 hours ago

ന്യൂഡല്‍ഹി: രാജ്യത്തെ മദ്രസകള്‍ക്കെതിരെയുള്ള ദേശീയ ബാലാവകാശ കമ്മിഷന്‍റെ (എൻസിപിസിആര്‍) ഉത്തരവിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. 2004 ലെ ഉത്തർപ്രദേശ് ബോർഡ് ഓഫ് മദ്രസ എജ്യുക്കേഷൻ ആക്‌ട് ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ടെത്തിയ അലഹബാദ് ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്‌തുള്ള ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീ കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ഇന്ത്യ വിവിധ സംസ്‌കാരങ്ങളുടെയും നാഗരികതകളുടെയും മതങ്ങളുടെയും സംഗമഭൂമിയാണെന്നും അത് അങ്ങനെ തന്നെ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.

മതപഠനം ഭരണഘടന അനുവദിച്ചിട്ടുള്ളതാണ്. മതേതരത്വം എന്നത് ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക എന്നതാണെന്നും കോടതി ഊന്നിപ്പറഞ്ഞു. മദ്രസ വിദ്യാഭ്യാസത്തിന് മാത്രം എന്തിനാണ് ഇത്ര ആശങ്കയെന്ന് ചോദിച്ച സുപ്രീം കോടതി മറ്റ് മതവിഭാഗങ്ങള്‍ക്കും ഇതു ബാധകമാണോ എന്നും ചോദിച്ചു.

സന്യാസി മഠങ്ങളില്‍ കുട്ടികളെ അയക്കുന്നില്ലേ എന്നും, മതപഠനം പാടില്ല എന്നാണോ നിലപാടെന്നും മറ്റ് മതസ്ഥാപനങ്ങൾ നിരോധിക്കാൻ നിർദേശം നൽകിയിട്ടുണ്ടോ എന്നും ബാലാവകാശ കമ്മിഷനോടും ഉത്തര്‍പ്രദേശ് സര്‍ക്കാരിനോടും കോടതി ചോദിച്ചു.

ദേശീയ ബാലാവകാശ കമ്മിഷൻ മതപ്രബോധനത്തിന് എതിരല്ലെന്നും എന്നാൽ മതപരമായ പഠനം നിർബന്ധമാക്കേണ്ടതില്ലെന്ന നിലപാടിലാണെന്നും യുപി സര്‍ക്കാരിന് ഹാജരായ അഭിഭാഷകൻ പറഞ്ഞു. മതവിദ്യാഭ്യാസത്തെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസവുമായി കൂട്ടിയിണക്കരുതെന്ന് ബാലാവകാശ കമ്മിഷൻ കോടതിയില്‍ വാദിച്ചു.

മദ്രസകളിൽ പോകുന്ന കുട്ടികൾ മാന്യമായി ജീവിക്കില്ല എന്ന വാദമാണോ എൻസിപിസിആർ ഉന്നയിക്കുന്നതെന്നും മദ്രസകളിൽ പഠിപ്പിക്കുന്ന മുഴുവൻ സിലബസും എൻസിപിസിആർ പഠിച്ചിട്ടുണ്ടോ എന്നും ജസ്‌റ്റിസ് ജെ ബി പർദിവാല ചോദിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

മതപരമായ വിദ്യാഭ്യാസം മുസ്ലിങ്ങള്‍ക്ക് മാത്രമല്ലെന്ന് കോടതി:

മതപരമായ പ്രബോധനം മുസ്ലിങ്ങൾക്ക് മാത്രമുള്ളതല്ല, ക്രിസ്ത്യാനികൾക്കിടയിലും ജൂതന്മാർക്കിടയിലും ഹിന്ദുക്കൾക്കിടയിലും സിഖുകാർക്കിടയിലും മതപരമായ നിർദേശങ്ങളുണ്ട്. സംസ്‌കാരങ്ങളുടെയും നാഗരികതകളുടെയും മതങ്ങളുടെയും സംഗമഭൂമിയാണ് ഈ രാജ്യം, നമുക്ക് അങ്ങനെ തന്നെ അതിനെ സംരക്ഷിക്കാമെന്ന് ചീഫ് ജസ്‌റ്റിസ് പറഞ്ഞു.

ഒരു കാര്യം നിങ്ങള്‍ ഓര്‍ക്കണം, ഇസ്‌ലാം മതത്തെ കുറിച്ചു മാത്രം നിങ്ങള്‍ വാദിക്കുമ്പോള്‍ വേദപാഠശാലകൾക്ക് മുതൽ ബുദ്ധ സന്യാസിമാരെ പരിശീലിപ്പിക്കുന്ന സ്ഥാപനങ്ങൾക്ക് വരെ ഇത് ബാധകമാകും, ജൈന സ്‌കൂളുകൾ വരെ ഇന്ത്യയിലെ എല്ലാ മത സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാക്കേണ്ടി വരുമെന്നും ഡി വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. ചീഫ് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്‌റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച് രണ്ട് ദിവസത്തെ വാദം കേട്ട ശേഷം കേസില്‍ വിധി പറയാൻ മാറ്റി.

Read Also: ദേശീയ ബാലാവകാശ കമ്മിഷന് തിരിച്ചടി; മദ്രസകള്‍ അടച്ചുപൂട്ടണമെന്ന ഉത്തരവ് സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.