കേരളം

kerala

ETV Bharat / state

ആറ്റുകാല്‍ ഉത്സവം : നഗരത്തില്‍ കനത്ത സുരക്ഷയുമായി പൊലീസ്, ട്രാഫിക് നിയന്ത്രണങ്ങളും - ആറ്റുകാല്‍ പൊങ്കാല ഉത്സവം

പൊങ്കാല ദിവസം ക്ഷേത്രത്തിന്‍റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ പട്രോളിംഗ് ശക്തമാക്കും. 24 മണിക്കൂര്‍ കണ്ട്രോള്‍ റൂമും വനിത കണ്ട്രോള്‍ റൂമും ക്ഷേത്ര പരിസരത്ത് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

Attukal Pongala Security  Police and traffic restrictions  Attukal Pongala festival  ആറ്റുകാല്‍ പൊങ്കാല ഉത്സവം  കനത്ത സുരക്ഷയുമായി പൊലീസ്
Attukal Pongala Security

By ETV Bharat Kerala Team

Published : Feb 16, 2024, 10:44 PM IST

ആറ്റുകാല്‍ പൊങ്കാല ഉത്സവം

തിരുവനന്തപുരം : ആറ്റുകാല്‍ ക്ഷേത്ര ഉത്സവത്തിന് കനത്ത സുരക്ഷാ ക്രമീകരണങ്ങളും ട്രാഫിക് നിയന്ത്രണങ്ങളും ഒരുക്കിയതായി സിറ്റി പൊലീസ് കമ്മിഷണര്‍ സി എച്ച് നാഗരാജു ചകിലം ഐ പി എസ് (Attukal Pongala Security). രണ്ട് ഘട്ടമായാണ് പൊലീസ് ബന്തവസ് സുരക്ഷ ഒരുക്കിയിട്ടുള്ളത്. ആദ്യ ഘട്ടം ഫെബ്രുവരി 17 മുതല്‍ 23 വരെയും രണ്ടാം ഘട്ടം ഫെബ്രുവരി 24 മുതല്‍ 26 വരെയുമാണ്.

ആദ്യ ഘട്ടത്തില്‍ സുരക്ഷാ ക്രമീകരണങ്ങളുടെ മേല്‍നോട്ടത്തിനായി 750 ഓളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും (Police and traffic restrictions). ആറ്റുകാല്‍ പൊങ്കാല ദിവസം ഉള്‍പ്പെടുന്ന രണ്ടാം ഘട്ടത്തില്‍ 4 എസ് പി മാരുടെ നേതൃത്വത്തില്‍ 13 ഡിവിഷനുകളിലായി 29 സെക്‌ടറുകളായി തിരിച്ച് 3500 ഓളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. ട്രാഫിക് നിയന്ത്രണങ്ങളുടെ ഭാഗമായി ആറ്റുകാല്‍ ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള പടയണി ഗ്രൗണ്ടിലാണ് നാല്‍ ചക്ര വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടത്.

ചാരുവിള പാര്‍ക്കിംഗ് ഗ്രൗണ്ട്, ഹൈമാസ്‌ക് ലൈറ്റിന് സമീപം എന്നിവിടങ്ങളില്‍ ഇരുചക്ര വാഹങ്ങള്‍ പാര്‍ക്ക് ചെയ്യണം. മിനി സ്റ്റേജിന് സമീപത്ത് ഇരുചക്ര, നാല്‍ ചക്ര വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാം. ക്ഷേത്ര കവാടത്തോട് ചേര്‍ന്നുള്ള പാടശ്ശേരി ഭാഗത്താണ് കെ എസ് ആര്‍ ടി സി ബസുകള്‍ പാര്‍ക്ക് ചെയ്യേണ്ടത്. ഉത്സവം ആരംഭിക്കുന്ന നാളെ മുതല്‍ മണക്കാട് ചന്ത വഴി ക്ഷേത്രം വരെയുള്ള റോഡ്, ഐരാണിമുട്ടം-ആറ്റുകാല്‍ റോഡ് വണ്‍വേയാക്കും.

മണക്കാട് വഴി ക്ഷേത്രത്തിലേക്ക് വരുന്ന വാഹനങ്ങള്‍ കിള്ളിപ്പാലം ബണ്ട് റോഡ് വഴി മടങ്ങണം. കിള്ളിപ്പാലം ബണ്ട് റോഡ് വഴി വാഹനങ്ങള്‍ക്ക് ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനാകില്ല. അടിയന്തര ഘട്ടങ്ങളില്‍ ആംബുലന്‍സ് ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ കിള്ളിപ്പാലം ബണ്ട് റോഡ്, ചിറമുക്ക്-ഐരാണിമുട്ടം ആശുപത്രി-ചിറപ്പാലം-വഴി കിള്ളിപ്പാലം ബണ്ട് റോഡ്, ചിറമുക്ക് - ചെക്കിട്ടവിളാകം ജംഗ്ഷന്‍- കൊഞ്ചിറവിള- കല്ലടിമുഖം ബണ്ട് റോഡ് വഴി ബൈപ്പാസ് റോഡുകളിലാകും സഞ്ചരിക്കുക.

ഉത്സവം കണക്കിലെടുത്ത് പൊലീസിന്‍റെ 10 എയ്ഡ്‌ പോസ്റ്റുകളോടൊപ്പം 33 പിക്കറ്റ് പോസ്റ്റ്, 4 വാഹന പരിശോധന പോയിന്‍റുകള്‍, 15 കാല്‍നട പട്രോളിംഗ്, 4 ജീപ്പ് പട്രോളിംഗ്, 5 ബൈക്ക് പട്രോളിംഗ് സംവിധാനവും ഡ്യൂട്ടിക്കായി വിന്യസിക്കും.

പൊങ്കാല ദിവസം ക്ഷേത്രത്തിന്‍റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ പട്രോളിംഗ് ശക്തമാക്കും (Attukal Pongala festival). 24 മണിക്കൂര്‍ കണ്ട്രോള്‍ റൂമും വനിത കണ്ട്രോള്‍ റൂമും ക്ഷേത്ര പരിസരത്ത് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. നിലവിലുള്ള 90 സി സി ടി വി ക്യാമറകള്‍ക്ക് പുറമെ പുതുതായി 90 സി സി ടി വി ക്യാമറകള്‍ കൂടി നിരീക്ഷണത്തിനായി സ്ഥാപിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.

ALSO READ:ഭക്തിയുടെ നിറവിൽ ഒളവണ്ണ പാലക്കുറുമ്പക്കാവിലെ താലപ്പൊലി ഉത്സവം

ABOUT THE AUTHOR

...view details