കേരളം

kerala

ETV Bharat / state

'തുടക്കം ഒരേ ഗ്രൂപ്പിൽ റീൽ ഇട്ട്'; കഠിനംകുളം ആതിര വധത്തിൽ പൊലീസിന്‍റെ വെളിപ്പെടുത്തൽ - KADINAMKULAM ATHIRA MURDER CASE

ആതിരയും ജോൺസണും തമ്മിൽ അടുത്തപ്പോൾ കൂടെ ചെല്ലണമെന്ന് ആവശ്യപ്പെട്ടെങ്കിലും പോകാൻ തയ്യാറാകാത്തതാണ് കൊലയ്‌ക്ക് കാരണമെന്ന് പൊലീസ്...

ATHIRA MURDER CASE  കഠിനംകുളം കൊലപാതകം  WOMEN MURDER IN TRIVANDRUM  KADINAMKULAM MURDER
Athira, Johnson (ETV Bharat)

By ETV Bharat Kerala Team

Published : Jan 28, 2025, 8:29 PM IST

തിരുവനന്തപുരം:കഠിനംകുളത്ത് യുവതി കുത്തേറ്റ് മരിച്ച സംഭവത്തിൽ കൊലയ്ക്ക് കാരണം പ്രതിക്കൊപ്പം ചെല്ലാനുള്ള ആവശ്യം നിരസിച്ചതോടെയെന്ന് പൊലീസ്. ആതിരയും ജോൺസനും തമ്മിൽ പരിചയപ്പെട്ടത് ഒരേ ഇൻസ്‌റ്റഗ്രാം ഗ്രൂപ്പിൽ റീൽസ് പങ്കിട്ടെന്നും ആറ്റിങ്ങൽ ഡിവൈഎസ്‌പി മഞ്ജുലാൽ എസ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ജോൺസൺ വർഷങ്ങളായി ഒറ്റയ്ക്ക് താമസിക്കുന്ന ആളാണ്. ഇൻസ്റ്റഗ്രാമിൽ റീലുകൾ ഇടാറുണ്ട്. ഒരേ ഗ്രൂപ്പിൽ റീൽ ഇട്ടുള്ള പരിചയമാണ് ഇരുവർക്കുമുള്ളത്. വളരെ അടുത്തപ്പോൾ തനിക്കൊപ്പം വരണമെന്ന് ജോൺസൺ ആതിരയോട് ആവശ്യപ്പെട്ടു. വീട്ടിലേക്ക് കൂടെ ചെല്ലണമെന്ന് ജോൺസൻ ആവശ്യപ്പെട്ടെങ്കിലും ആതിര പോകാൻ തയ്യാറായില്ല. ജോൺസൺ വാടകയ്‌ക്ക് വീട് എടുത്തിരുന്നെങ്കിലും ആതിര ഒപ്പം ചെന്നിരുന്നില്ലെന്ന് ഡിവൈഎസ്‌പി പറഞ്ഞു.

ആറ്റിങ്ങൽ ഡിവൈഎസ്‌പി മഞ്ജുലാൽ എസ് മാധ്യമങ്ങളോട്. (ETV Bharat)

ഏറ്റവും പുതിയ വാർത്തകൾ വാട്‌സാപ്പിൽ ലഭിക്കാന്‍ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ

കൃത്യം നടക്കുന്നതിന് തലേദിവസമാണ് ജോൺസൺ കത്തി വാങ്ങിയത്. കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തിയാണ് കൊലപ്പെടുത്തിയത്. പരസ്‌പരം പണമിടപാടുകൾ നടത്തിയിട്ടുണ്ട്. ആതിരയുടെയും ജോൺസൻ്റെയും ബന്ധം കുടുംബത്തിന് അറിയാമായിരുന്നുവെന്നും ഡിവൈഎസ്‌പി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ വാട്‌സാപ്പിൽ ലഭിക്കാന്‍ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ

കഴിഞ്ഞ ചൊവ്വാഴ്‌ചയായിരുന്നു ആതിരയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലയ്ക്ക് ശേഷം ആതിരയുടെ സ്‌കൂട്ടറുമായാണ് ജോൺസൺ കടന്നു കളഞ്ഞത്. പിന്നീട് ചിങ്ങവനം കുറിച്ചിയിൽ അബോധാവസ്ഥയിലാണ് ജോൺസണെ പൊലീസ് പിടികൂടുന്നത്. ചികിത്സയിലായിരുന്ന പ്രതിയെ ഇന്ന് രാവിലെ ആതിരയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

Also Read:'ചാരിത്ര്യ ശുദ്ധിയില്‍ സംശയം': ഗര്‍ഭിണിയായ ഭാര്യയെ യുവാവ് ശ്വാസം മുട്ടിച്ച് കൊന്നു

ABOUT THE AUTHOR

...view details