തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ പേര് കേരള എന്നതിനു പകരം കേരളം എന്നാക്കണമെന്ന് കേന്ദ്രത്തോടാവശ്യപ്പെടുന്ന പ്രമേയം നിയമസഭ ഐക്യകണ്‌ഠേന പാസാക്കി. സര്‍ക്കാര്‍ പ്രമേയമായി നിയമസഭയില്‍ മുഖ്യമന്ത്രിയാണ് ഇതവതരിപ്പിച്ചത്. ഇതിന് പ്രതിപക്ഷം പിന്തുണ നല്‍കിയതോടെ പ്രമേയം സഭ ഐക്യകണ്‌ഠേന പാസാകുകകയായിരുന്നു. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിന്‍മേല്‍ ചില ഭേദഗതികള്‍ പ്രതിപക്ഷം നിര്‍ദ്ദേശിച്ചെങ്കിലും അവ അംഗീകരിക്കപ്പെട്ടില്ല. എങ്കിലും പ്രതിപക്ഷവും പ്രമേയത്തെ അനുകൂലിക്കുകയായിരുന്നു.
2023 ഓഗസ്‌റ്റില്‍ ഇതേ ആവശ്യം ഉന്നയിച്ചുള്ള പ്രമേയം ഐക്യകണ്‌ഠേന നിയമഭ പാസാക്കി കേന്ദ്രത്തിനയച്ചു. ഭരണഘടനയുടെ ഒന്നാം പട്ടികയിലും എട്ടാം പട്ടികയിലും ഇക്കാര്യം ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അംഗീകരിച്ചില്ല.