മലപ്പുറം: ഹണി ട്രാപ്പിലൂടെ യുവാവിന്‍റെ പണം തട്ടിയ അസം സ്വദേശികൾ കുറ്റിപ്പുറം പൊലീസിന്‍റെ പിടിയിൽ. 19 കാരനായ യാസ്‌മിന്‍ അസ്‌ലം, ഖദീജ കാത്തൂന്‍ (21) എന്നിവരാണ് കുറ്റിപ്പുറം പൊലീസിന്‍റെ പിടിയിലായത്.
എടപ്പാള്‍ സ്വദേശിയായ യുവാവിന്‍റെ 10 ലക്ഷത്തോളം രൂപയാണ് ഇവര്‍ കവർന്നത്. കുറ്റിപ്പുറം തങ്ങൾപടിയിലുള്ള ലോഡ്‌ജിൽ യുവാവിനെ എത്തിച്ച ശേഷം വീഡിയോ എടുക്കുകയായിരുന്നു.
പിടിയിലായ അസം സ്വദേശികള്‍ (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പല തവണകളായി 10 ലക്ഷത്തോളം രൂപ തട്ടിയെടുത്തത്.
ദമ്പതികളില്‍ നിന്നും മൊബൈൽ ഫോൺ, ബ്ലാക്ക് മെയിലിങ്ങിന് വേണ്ടി ചിത്രീകരിച്ച അശ്ലീല വീഡിയോകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ കുറ്റിപ്പുറം പൊലീസ് കണ്ടെടുത്തു.
എസ്എച്ചഒ നൗഫൽ കെ യുടെ നിർദേശ പ്രകാരം പ്രിസിപ്പൽ എസ്‌ഐ യാസിർ എഎമ്മിന്‍റെ നേതൃത്വത്തില്‍ എസ്ഐ ശിവകുമാർ, എഎസ്ഐമാരായ സുധാകരൻ, സഹദേവൻ എസ്‌സിപിഒമാരായ ആന്‍റണി, വിപിൻ, സേതു, അജി, ക്രൈസ്റ്റ്, സിപിഒമാരായ സരിത അനിൽ കുമാർ, രഞ്ജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Also Read:വയോധികനെ ഹണിട്രാപ്പില്‍ കുടുക്കി; രണ്ടര കോടി തട്ടി, സുഹൃത്തുക്കള്‍ അറസ്റ്റില്‍