തിരുവനന്തപുരം : മഴ പെയ്‌തു കഴിഞ്ഞാൽ ആര്യങ്കോട് ഹോമിയോ ആശുപത്രി വെള്ളത്തിലാകും. മഴവെള്ളം കെട്ടിനിന്ന് ആശുപത്രി പരിസരം വൃത്തിഹീനവുമാകും. ആര്യങ്കോട് ഗ്രാമപഞ്ചായത്തിലെ മൈലച്ചലിലെ ഹോമിയോ ആശുപത്രിയിലാണ് വെള്ളക്കെട്ട് സ്ഥിരം പ്രശ്‌നമാകുന്നത്.
മരുന്നുകള്‍ സൂക്ഷിക്കുന്നയിടത്തും ആശുപത്രിക്കുളളിലും വെള്ളം കയറുന്നതിനാല്‍ രോഗികള്‍ക്കും ഡോക്‌ടര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാകുന്നു. മഴ പെയ്‌താല്‍ ആശുപത്രിയില്‍ ഡോക്‌ടര്‍ക്ക് ഇരിക്കാന്‍പോലും കഴിയാത്ത അവസ്ഥയാണ്. മുന്‍പ് നിലം നികത്തിയ സ്ഥലത്താണ് ആശുപത്രി കെട്ടിടം നിര്‍മിച്ചിരിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.