മലപ്പുറം: പിവി അൻവർ എംഎൽഎയുടെ യുഡിഎഫ് പ്രവേശനം തള്ളി കെപിസിസി ജനറൽ സെകട്ടറി ആര്യാടൻ ഷൗക്കത്ത്. 'യുഡിഎഫിലേക്ക് വരണമെന്ന് പലര്‍ക്കും ആഗ്രഹമുണ്ട്, എന്നുവച്ച് യുഡിഎഫ് വിചാരിച്ചാല്‍ മാത്രമല്ലേ തീരുമാനം എടുക്കാൻ സാധിക്കുകയുള്ളൂ. അൻവര്‍ ആദ്യം ഡിഎംകെയില്‍ ചേരുമെന്ന് പറയുന്നു. പിന്നെ ടിഎംസിയില്‍ ചേരുന്നുവെന്ന് പറഞ്ഞു. ഇങ്ങനെ എല്ലാത്തിനും അഭിപ്രായം പറയാനോ പ്രതികരിക്കാനോ സാധിക്കില്ല. അതിൻ്റെ ആവശ്യമില്ല.
ഡിഎംകെയില്‍ അൻവര്‍ ചേരുന്നുവെന്ന് ഡിഎംകെ നേതാക്കളോ അതുപോലെ തന്നെ ടിഎംസി നേതാക്കളോ പറഞ്ഞിട്ടില്ല. യുഡിഎഫില്‍ അങ്ങനെയൊരു ചര്‍ച്ച നടന്നതായി എങ്ങും കേട്ടില്ല. ഇതൊക്കെ പാര്‍ട്ടി നേതാക്കളാണ് തീരുമാനമെടുക്കേണ്ടത്. അൻവര്‍ ഒരുപാട് വൈകിപ്പോയെന്നും' ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
'കഴിഞ്ഞ ഒൻപത് വർഷമായി കാട്ടാന അക്രമണവുമായി ബന്ധപ്പെട്ട് പ്രദേശത്ത് ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. അപ്പോഴൊന്നും അൻവറിനെ കണ്ടിട്ടില്ല. ജനകീയ സമരങ്ങളുടെ ഭാഗമായി ഫോറസ്റ്റ് ഓഫിസിലേക്ക് മാർച്ച് നടത്തിയിരുന്നു. അന്ന് എന്നെ ഒന്നാം പ്രതിയാക്കി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ആ കേസ് ഇപ്പോഴും നടക്കുന്നുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക