കോഴിക്കോട്: 'എന്തൊക്കെ ബഹളായിരുന്നു...ഒടുവിൽ പവനായി ശവമായി'. എല്ലാം പറഞ്ഞ് കോംപ്ലിമെന്‍റാക്കി. അതെ, ഒടുവിൽ അത് സംഭവിച്ചു. അർജുന്‍റെ മരണത്തിന് പിന്നാലെ പരസ്‌പരം ചെളിവാരി എറിഞ്ഞവർ തമ്മിൽ എല്ലാം പറഞ്ഞ് തീർത്തു. അർജുന്‍റെ കുടുംബവും മനാഫും തമ്മിലുള്ള തർക്കം ഒടുവിൽ ഒത്തുതീർന്നു. ഇരു കുടുംബങ്ങളും തമ്മിൽ കൂടിക്കാഴ്‌ച നടത്തി. തെറ്റിധാരണകൾ മാറിയെന്ന് മനാഫും ജിതിനും പറഞ്ഞു.
മനുഷ്യാവകാശ പ്രവർത്തകരായ നൗഷാദ് തെക്കയിൽ, വിനോദ് മേക്കോത്ത് എന്നിവരാണ് കൂടിക്കാഴ്‌ചയ്‌ക്ക് മുൻകൈയെടുത്തത്. മനാഫിനെ കൂടാതെ കുടുംബാംഗങ്ങളായ മുബീൻ, അൽഫ് നിഷാം, അബ്‌ദുള്‍ വാലി, സാജിദ് എന്നിവരുമാണ് കൂടിക്കാഴ്‌ചക്കെത്തിയത്. അർജുന്‍റെ കുടുംബത്തിൽ നിന്ന് സഹോദരി അഞ്ജു, സഹോദരൻ അഭിജിത്, സഹോദരി ഭർത്താവ് ജിതിൻ, ബന്ധു ശ്രീനിഷ് എന്നിവരുമുണ്ടായിരുന്നു.