കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചില്‍ കാണാതായ അര്‍ജുന്‍റെ ലോറി കണ്ടെടുക്കാൻ ഗംഗാവലി നദിയില്‍ നടത്തിയ പത്ത് റൗണ്ട് ഡ്രോൺ പരിശോധനയിൽ മൂന്ന് സ്ഥലത്ത് നിന്ന് വ്യക്തമായ ലോഹ സാന്നിധ്യം കണ്ടെത്തി. ഇതിൽ രണ്ടാമത്തെ സ്‌പോട്ടിലാണ് ലോറിയുടെ കാബിനെന്ന് സൂചന. ഇവിടെ വീണ്ടും പരിശോധന തുടങ്ങിയതായി ഉത്തര കന്നഡ എസ്‌പി എം. നാരായണ ഇടിവി ഭാരതിനോട് പറഞ്ഞു.
'ദൗത്യം പുരോഗമിക്കുകയാണ്. ലോറിയുടെ ക്യാബിൻ ഭാഗം ഏതാണെന്ന് ഉടൻ കണ്ടെത്തും. നദിയോട് ചേർന്ന് ഐബോഡ് ഡ്രോൺ പറത്തി പരിശോധന നടത്തുകയാണ്. സിഎംഇ പൂനെ നടത്തിയ എബിംഗർ ഫെറോ മാഗ്നെറ്റിക് ലൊക്കേറ്റർ, മൂന്ന് വ്യത്യസ്‌ത സ്ഥലങ്ങൾ കണ്ടെത്തി. ഇതിൽ രണ്ടാമത്തെ സ്ഥലത്ത് ലോറിയുടെ കാബിൻ ഉണ്ടാകാനുള്ള സാധ്യത തെളിയുന്നു. ഇവിടെ വീണ്ടും പരിശോധന തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.