കേരളം

kerala

ETV Bharat / state

അര്‍ജുന്‍ മിഷന്‍: 'തെരച്ചില്‍ അനിശ്ചിതത്വത്തിലെന്ന്' കുടുംബം; വീട് സന്ദര്‍ശിച്ച് വിഡി സതീശന്‍ - Arjun Rescue Operation In Crisis - ARJUN RESCUE OPERATION IN CRISIS

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചില്‍ പ്രതിസന്ധിയില്‍. തെരച്ചില്‍ എന്ന് പുനരാരംഭിക്കും എന്നറിയില്ല. വിഷയം വിഡി സതീശന് മുന്നില്‍ അവതരിപ്പിച്ച് കുടുംബം.

ARJUN RESCUE OPERATION  LANDSLIDE IN SHIRUR  അർജുന്‍ തെരച്ചില്‍ പ്രതിസന്ധിയില്‍  Shirur Landslide Search Operation
VD SATHEESAN (ETV Bharat)

By ETV Bharat Kerala Team

Published : Aug 3, 2024, 2:35 PM IST

വിഡി സതീശന്‍ അര്‍ജുന്‍റെ വീട്ടില്‍ (ETV Bharat)

കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള രക്ഷാദൗത്യം പ്രതിസന്ധിയിലെന്ന് സഹോദരി ഭർത്താവ് ജിതിൻ. തെരച്ചിൽ എന്ന് പുനരാരംഭിക്കും എന്നതിൽ അറിയിപ്പ് ഒന്നും ലഭിച്ചില്ല. ജലനിരപ്പ് കുറഞ്ഞതിനാൽ നാളെ സ്വമേധയ തെരച്ചിലിന് ഇറങ്ങുമെന്ന് 'ഈശ്വർ മാൽപെ' അറിയിച്ചു.

ജില്ല കലക്‌ടർ, സ്ഥലം എംഎൽഎ എന്നിവരെ ബന്ധപ്പെടാൻ സാധിക്കുന്നില്ല. തൃശൂരിലെ യന്ത്രം കൊണ്ടുപോകുന്നതിൽ തീരുമാനം ആയിട്ടില്ലെന്നും ജിതിൻ കോഴിക്കോട് പറഞ്ഞു. ഇതിനിടെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ അർജുന്‍റെ വീട് സന്ദർശിച്ചു.

വിഷയം അദ്ദേഹത്തിന് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ടെന്ന് ജിതിന്‍ പറഞ്ഞു. തെരച്ചില്‍ പുനരാരംഭിക്കാന്‍ അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും കൂടെ തന്നെയുണ്ടെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചതായി ജിതിന്‍ പറഞ്ഞു.

Also Read:തൃശൂരിലെ ഡ്രഡ്‌ജര്‍ ഓപറേറ്റര്‍മാര്‍ ഷിരൂരിലേക്ക്; രക്ഷാദൗത്യത്തിനുള്ള സാധ്യത പരിശോധിക്കും

ABOUT THE AUTHOR

...view details