ETV Bharat / education-and-career

ആരും ദാഹിച്ച് വലയേണ്ട; പുത്തരിക്കണ്ടത്ത് കുടിവെള്ളമൊരുക്കി വാട്ടർ അതോറിറ്റി - WATER FACILITY AT PUTHARIKANDAM

പുത്തരിക്കണ്ടം മൈതാനിയില്‍ നാൽപ്പതിനായിരം ലിറ്റർ സ്റ്റോറേജാണ് സജ്ജീകരിച്ചിരിക്കുന്നത്.

KERALA SCHOOL KALOLSAVAM  കേരള സ്‌കൂൾ കലോത്സവം 2025  KERALA WATER AUTHORITY  PUTHARIIKANDAM MAITHANAM
Kerala Water Authority (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 5, 2025, 4:47 PM IST

തിരുവനന്തപുരം: കലോത്സവത്തിൻ്റെ ഭക്ഷണ വേദിയായ പുത്തരിക്കണ്ടത്ത് വിപുലമായ കുടിവെള്ള സൗകര്യം ഒരുക്കി വാട്ടർ അതോറിറ്റി. നാല് നേരം ഇരുപതിനായിരത്തോളം പേർക്ക് ഭക്ഷണ വിതരണം നടക്കുന്ന മൈതാനത്ത്, നാൽപ്പതിനായിരം ലിറ്റർ സ്റ്റോറേജാണ് സജ്ജീകരിച്ചിട്ടുള്ളത്. ജലത്തിൻ്റെ ലഭ്യത ഉറപ്പ് വരുത്താൻ ടാങ്കുകളും വിവിധയിടങ്ങളിലായി സ്ഥാപിച്ചിരിക്കുകയാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

പുത്തരിക്കണ്ടം മുതൽ പഴവങ്ങാടിയിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വഴിയിൽ പുതിയൊരു പൈപ്പ് കണക്ഷനിലൂടെ ടാങ്കുകളിൽ ജലം നിറയ്ക്കുന്നതിനുള്ള സംവിധാനവുമുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും വാട്ടർ അതോറിറ്റി സജ്ജീകരിച്ചിട്ടുണ്ട്.

കുട്ടികളുടെ താമസസൗകര്യം ഒരുക്കിയിരിക്കുന്ന സ്‌കൂളുകൾ സന്ദർശിച്ച് പൈപ്പ് കണക്ഷൻ ഇല്ലാത്ത സ്‌കൂളുകളിൽ കോർപ്പറേഷൻ്റെ ടാങ്ക് വഴി ജലവിതരണം ഉറപ്പ് വരുത്താൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. വാട്ടർ അതോറിറ്റിയുടെ ക്വാളിറ്റി കൺട്രോൾ വിങ് എല്ലാദിവസവും ഭക്ഷണവിതരണം നടക്കുന്ന പുത്തരിക്കണ്ടം മൈതാനത്ത് കുടിവെള്ള പരിശോധന നടത്തുന്നു.

ജലത്തിലെ ക്ലോറിൻ്റെ അംശം പരിശോധിക്കുന്നതിന് കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥർക്ക് ആർസി കിറ്റും ലഭ്യമാക്കിയിട്ടുണ്ട്. ഓരോ മണിക്കൂറും പരിശോധന നടത്തുന്നുണ്ട്.

Also Read: ഇല്ലിമുളം കാടുകളില്‍ ലല്ലലലം പാടിത്തുടങ്ങി നാടക മത്സരം; വിധി കർത്താക്കളായി ചലച്ചിത്ര സംവിധായകനും താരങ്ങളും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.