കേരളം

kerala

ETV Bharat / state

പി വി അൻവറിന് മുസ്ലിം ലീഗ് ഓഫിസിൽ സ്വീകരണം - ANWAR WELCOMES IN LEAGUE OFFICE

പി വി അൻവറിനൊപ്പം ഡിഎംകെ സ്ഥാനാർഥി എൻ കെ സുധീറും ലീഗ് ഓഫിസിൽ

P V Anvar  Trissur Muslim league office  DMK candidate N K Sudhir  UDF
Anvar welcomes in League office (ETV Bharat)

By ETV Bharat Kerala Team

Published : Oct 23, 2024, 12:25 PM IST

തൃശൂർ :പി വി അൻവറിന് മുസ്ലിം ലീഗ് ഓഫിസിൽ സ്വീകരണം. തൃശൂർ ദേശമംഗലം പഞ്ചായത്തിലെ പള്ളം മേഖല കമ്മിറ്റി ഓഫിസിലാണ് സ്വീകരണം നൽകിയത്. അൻവറിനെ സ്വീകരിച്ച് ഓഫിസിൽ ഇരുത്തുകയും പ്രദേശത്തെ പ്രാദേശിക വിഷയങ്ങൾ ലീഗ് നേതാക്കൾ ചർച്ച ചെയ്യുകയും ചെയ്‌തു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പി വി അൻവറിനൊപ്പം ഡിഎംകെ സ്ഥാനാർഥി എൻ കെ സുധീറും ലീഗ് ഓഫിസിൽ എത്തി. ലീഗ് നേതാവും ദേശമംഗലം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റുമായ സലീമിന്‍റെ നേതൃത്വത്തിലായിരുന്നു അൻവറിനെ സ്വീകരിച്ചത്.

Also Read:പ്രിയങ്ക ഗാന്ധിയുടെ പത്രിക സമർപണം; ദേശീയ നേതാക്കൾ വയനാട്ടിൽ

ABOUT THE AUTHOR

...view details