തിരുവനന്തപുരം:അങ്കണവാടി പ്രവർത്തകരുടെ വേതനം ഉയർത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പത്തു വർഷത്തിനുമുകളിൽ സേവന കാലാവധിയുള്ള അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും വേതനം ആയിരം രൂപ വർധിപ്പിച്ചതായി മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു(Minister KN Balagopal Declares Anganawadi Staff Salary increased ).
ശമ്പള വര്‍ധന; അങ്കണവാടി ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ - ശമ്പള വര്‍ധന
അരലക്ഷത്തിലധികം വരുന്ന അങ്കണവാടി ജീവനക്കാര്‍ക്കാണ് സര്‍ക്കാര്‍ പുതുക്കിയ വേതനം ലഭ്യമാക്കുന്നത്.
Minister KN Balagopal Declares Anganawadi Staff Salary increased
Published : Jan 28, 2024, 10:08 PM IST
ആനുകൂല്യം 60,232 പേർക്ക് ലഭിക്കും. വർക്കർമാർക്ക് പ്രതിമാസം 12,000 രൂപയും, ഹെൽപ്പർമാർക്ക് 8000 രൂപയുമാണ് നിലവില്‍ ലഭിച്ചിരുന്നത്. പുതുക്കിയ വേതനത്തിന് കഴിഞ്ഞ ഡിസംബർ മുതൽ അർഹതയുണ്ടാകും. ഇരു വിഭാഗങ്ങളിലുമായി 44,737 പേർക്ക് വേതനത്തിൽ ആയിരം രൂപ അധികം ലഭിക്കുകയും 15,495 പേർക്ക് 500 രൂപ വേതന വർധനയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് 258 ഐസിഡിഎസുകളിലായി 33,115 അങ്കണവാടികൾ പ്രവർത്തിക്കുന്നുണ്ട്.