ETV Bharat / state

'കരൾ നൽകിയവന്‍റെ കരൾ കത്തിച്ച് ചാമ്പലാക്കിയവൾ...!': ഷാരോണ്‍ വധക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥർ - PARASSALA SHARON MURDER CASE

ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്‌മയുടെ ശിക്ഷാവിധിയില്‍ പ്രതികരിച്ച് അന്വേഷണ ഉദ്യോഗസ്ഥരായ എസ്‌പി ഡി ശില്‍പയും ഡിവൈഎസ്‌പി ജോണ്‍സനും.

D SHILPA IPS  SHARON MURDER CASE GREESHMA VERDICT  പാറശാല ഷാരോണ്‍ വധക്കേസ്  ഷാരോണ്‍ വധക്കേസ് ഗ്രീഷ്‌മ ശിക്ഷ
SP D Shilpa, DYSP Johnson (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 20, 2025, 1:44 PM IST

കാസർകോട് : ഷാരോൺ വധക്കേസ് വിധിയിൽ സന്തോഷമുണ്ടെന്നു അന്വേഷണ ഉദ്യോഗസ്ഥ ആയിരുന്ന ഡി ശില്‍പ ഐപിഎസ്. അന്വേഷണ സംഘത്തെ ഗ്രീഷ്‌മ തെറ്റിധരിപ്പിക്കാൻ ശ്രമിച്ചു. പല ഘട്ടങ്ങളിലും വെല്ലുവിളി ഉണ്ടായി.

അന്വേഷണ സംഘം ഒരുമിച്ച് നിന്ന് പ്രവർത്തിച്ചതിന്‍റെ വിജയം ആണ് ഇത്. മറ്റ് പ്രതികളുടെ ശിക്ഷാവിധി സംബന്ധിച്ച് നിയമപരമായി ആലോചിച്ച് മുന്നോട്ട് പോകുമെന്നും ശില്‍പ കാസർകോട് പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതികരിക്കുന്നു (ETV Bharat)

ഇത് അപൂർവങ്ങളിൽ അപൂർവമായ കേസ് ആണെന്നും വധശിക്ഷ പ്രതീക്ഷിച്ചതാണെന്നും ഡിവൈഎസ്‌പി ജോൺസൺ പറഞ്ഞു. അന്വേക്ഷണ ടീമിന്‍റെ വിജയമാണ് ഇത്. ഗ്രീഷ്‌മ ആദ്യഘട്ടത്തിലേ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു.

ഗ്രീഷ്‌മയെ തള്ളിപ്പറയാൻ ആദ്യഘട്ടത്തിൽ ഷാരോണും ശ്രമിച്ചിട്ടില്ല. ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണ് ഗ്രീഷ്‌മയെന്നും ഡിവൈഎസ്‌പി. കരൾ നൽകിയവന്‍റെ കരൾ കത്തിച്ച് ചാമ്പലാക്കിയവള്‍ ആണ് ഗ്രീഷ്‌മയെന്നും ജോൺസൺ.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അതേസമയം, പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതിയായ ഗ്രീഷ്‌മയ്‌ക്ക് വധശിക്ഷയാണ് കോടതി വിധിച്ചത്. നെയ്യാറ്റിൻകര അഡിഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. ഷാരോണ്‍ വധക്കേസില്‍ ഒന്നാം പ്രതിയാണ് ഗ്രീഷ്‌മ. ഷാരോണിനെ ഒഴിവാക്കാൻ കാമുകിയായ ഗ്രീഷ്‌മ കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.

കൊലപാതകത്തിന് പുറമെ തട്ടികൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ അടക്കം വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ഗ്രീഷ്‌മ ചെയ്‌തതായി കോടതി വ്യക്തമാക്കിയിട്ടുണ്ട്. തട്ടിക്കൊണ്ടു പോകലിന് 10 വർഷം തടവും അന്വേഷണ സംഘത്തെ വഴി തെറ്റിച്ചതിന് 5 വർഷം തടവും വിധിച്ചിട്ടുണ്ട്.

കേസ് രേഖകള്‍ ഹൈക്കോടതിക്ക് കൈമാറാനും കോടതി ഉത്തരവിട്ടു. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് കോടതി നിരീക്ഷിച്ചു. പ്രതിയുടെ പ്രായം കണക്കിലാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. പഠനത്തില്‍ താന്‍ മിടുക്കിയാണെന്നും തനിക്ക് പഠിക്കണമെന്നും തന്‍റെ പ്രായം കണക്കാക്കണമെന്നും ഗ്രീഷ്‌മ അവസാനമായി കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

Also Read: പാറശാല ഷാരോണ്‍ രാജ് വധക്കേസ്; ഗ്രീഷ്‌മക്ക് തൂക്കുകയർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.