തിരുവനന്തപുരം :ഐഎൻടിയുസി നേതാവും അഞ്ചൽ ഏരൂർ കോൺഗ്രസ് നേതാവുമായിരുന്ന രാമഭദ്രനെ കൊലപ്പെടുത്തിയ കേസിൽ സിപിഎം ജില്ല കമ്മിറ്റി അംഗം ഉൾപ്പെടെയുള്ള 14 പേർ കുറ്റക്കാർ. 302, 120 (ബി), 201 വകുപ്പുകളും, 20, 27 ആംസ് ആക്‌ട് എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ കണ്ടെത്തിയത്. കേസിലെ 14, 15, 18, 19 എന്നീ പ്രതികളെ വെറുതെ വിട്ടു. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലായിരുന്നു വിചാരണ. കേസിലെ ശിക്ഷ വിധി ഈ മാസം 30 നെന്ന് കോടതി അറിയിച്ചു.
അഞ്ചൽ, കൊല്ലം, പുനലൂർ സ്വദേശികളായ ഗിരീഷ് കുമാർ, പത്മൻ, അഫ്‌സൽ, നജുമൽ, ഷിബു, വിമൽ, സുധീഷ്, ഷാൻ, രതീഷ്, ബിജു, രഞ്ജിത്ത്, സാലി എന്ന കൊച്ചുണ്ണി, റിയാസ് എന്ന മുനീർ, മുൻ സിപിഎം അഞ്ചൽ ഏരിയ സെക്രട്ടറി പി എസ് സുമൻ, സിപിഎം മുൻ ജില്ല കമ്മറ്റി അംഗം ബാബു പണിക്കർ, ഡിവൈഎഫ്ഐ നേതാവും പുനലൂർ സ്വദേശിയുമായ റിയാസ്, മുന്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ പേഴ്‌സണൽ സ്‌റ്റാഫ് കുണ്ടറ സ്വദേശി മാർക്‌സൺ യേശുദാസ്, സിപിപം മുൻ ജില്ല കമ്മറ്റി അംഗങ്ങളായ ജയ്മോഹൻ, റോയിക്കുട്ടി എന്നിവരെയാണ് വെറുതെ വിട്ടത്.