കേരളം

kerala

ETV Bharat / state

എകെജി സെന്‍റര്‍ ആക്രമണം: രണ്ടാം പ്രതി സുഹൈല്‍ ഷാജഹാൻ ഡല്‍ഹിയില്‍ പിടിയില്‍, ഇന്ന് നാട്ടിലെത്തിക്കും - AKG CENTRE ATTACK CASE ARREST

എകെജി സെന്‍ററിന് നേരെ ബോംബ് എറിഞ്ഞ കേസിലെ മുഖ്യ സൂത്രധാരനും രണ്ടാം പ്രതിയുമായ സുഹൈലിനെ ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് പിടികൂടി. പ്രതിയെ നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

AKG CENTRE ATTACK CASE  SUHAIL SHAHJAHAN ARREST  എകെജി സെന്‍റര്‍ ആക്രമണം  സുഹൈല്‍ ഷാജഹാൻ പിടിയില്‍
Suhail Shahjahan & Image of AKG centre (ETV Bharat)

By ETV Bharat Kerala Team

Published : Jul 2, 2024, 10:51 AM IST

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്‍റർ ആക്രമണ കേസിലെ രണ്ടാം പ്രതി ഡല്‍ഹിയില്‍ പിടിയില്‍. യൂത്ത് കോണ്‍ഗ്രസിന്‍റെ മുന്‍ തിരുവനന്തപുരം ജില്ല സെക്രട്ടറി സുഹൈല്‍ ഷാജഹാനാണ് ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയിലായത്. 2022 ജുലൈ 1നായിരുന്നു എകെജി സെന്‍ററിന്‍റെ മതിലില്‍ സ്‌ഫോടക വസ്‌തു എറിഞ്ഞത്.

നാല് പ്രതികളുള്ള കേസില്‍ മുഖ്യ സൂത്രധാരന്‍ സുഹൈലാണെന്ന് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ വിദേശത്തേക്ക് കടന്ന സുഹൈലിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടിസും പുറപ്പെടുവിച്ചിരുന്നു. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നു കാഠ്‌മണ്ഡുവിലേക്ക് പോകാനിരിക്കെയാണ് സുഹൈലിനെ പിടികൂടുന്നത്.

ഇന്ന് വൈകിട്ടോടെ സുഹൈലിനെ തിരുവനന്തപുരത്ത് എത്തിക്കും. ഇതിനായി അന്വേഷണ സംഘം ഡല്‍ഹിയിലേക്ക് പോകും. സംഭവത്തില്‍ നാല് പ്രതികളെ ഉള്‍പ്പെടുത്തിയായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്‌തിരുന്നത്. ഇതില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും കഴക്കൂട്ടം ആറ്റിപ്ര സ്വദേശി വി ജിതിന്‍, ടി നവ്യ എന്നിവരെ പൊലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്‌തിരുന്നു.

Also Read: എകെജി സെന്‍റര്‍ ആക്രമണം: കീഴ്‌കോടതി നടപടി ശരിയല്ല, സ്വകാര്യ ഹര്‍ജി വീണ്ടും പരിഗണിക്കണമെന്ന് ജില്ല കോടതി

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ