എറണാകുളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് 466.5 ഗ്രാം സ്വർണം എയർ ഇൻ്റലിജൻസ് യൂണിറ്റ് (എഐയു) പിടികൂടി. എഫ്ഇസഡ് 453 നമ്പർ വിമാനത്തിൽ ഇന്ന് ദോഹയിൽ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ദോഹയിൽ നിന്ന് ദുബായ് വഴിയാണ് ഇയാള്‍ കൊച്ചിയിലെത്തിയത്.
ഷൂസിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍; കൊച്ചി വിമാനത്താവളത്തിൽ 30 ലക്ഷം രൂപയുടെ സ്വർണം പിടികൂടി - gold seized from CIAL - GOLD SEIZED FROM CIAL
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് 30 ലക്ഷം വിലവരുന്ന 466.5 ഗ്രാം സ്വർണം പിടികൂടി.
By ANI
Published : Aug 12, 2024, 10:07 AM IST
യാത്രക്കാരന്‍റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ എഐയു ഉദ്യോഗസ്ഥർ വിമാനത്താവളത്തിൻ്റെ എക്‌സിറ്റ് ഗേറ്റ് ഏരിയയിൽ ഇയാളെ തടയുകയായിരുന്നു. പരിശോധനയില്‍ 466.5 ഗ്രാം തൂക്കമുള്ള എട്ട് സ്വർണ്ണ ചെയിനുകൾ ഷൂസിനുള്ളിൽ നിന്ന് കണ്ടെത്തി. കണ്ടെടുത്ത സ്വര്‍ണത്തിന് 30 ലക്ഷം രൂപ വിപണി മൂല്യമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ തുടരന്വേഷണം നടക്കുകയാണ്.
Also Read :ബാഗിൽ ബോംബെന്ന് തമാശ; നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരൻ അറസ്‌റ്റിൽ