കേരളം

kerala

ETV Bharat / state

'എയിം' ആകാതെ കേരളത്തിന്‍റെ 'എയിംസ്'; ഇനിയുമെത്ര നാള്‍...?, കിനാലൂരുകാരുടെ 'ചിറകൊടിഞ്ഞ കിനാവ്', കേരളത്തിന്‍റെയും - AIMS FOR KERALA

എയിംസിനായി ഭൂമി വിട്ടുനല്‍കിയ ഭൂവുടമകള്‍ പ്രതിസന്ധിയിലാണ്.

AIMS FOR KERALA ROW  UNION BUDGET 2025  കേരളത്തിന് എയിംസ്  എയിംസ് കേരള കിനാലൂര്‍
Kinalur Industrial Estate (ETV Bharat)

By ETV Bharat Kerala Team

Published : Feb 3, 2025, 1:05 PM IST

കോഴിക്കോട് :എ​യിം​സ് (ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സയൻസ്) കാത്തിരുന്നവർക്ക് വീണ്ടും നിരാശ. ഭൂമി വിട്ടു നൽകിയ കിനാലൂരുകാർ ചോദിക്കുന്നത്, 'ഇനിയും എത്രകാലം കാത്തിരിക്കണം' എന്നാണ്. എയിംസിനായി സം​സ്ഥാ​ന സ​ർ​ക്കാ​ർ വാഗ്‌ദാ​നം ചെ​യ്‌ത​ 200 ഏ​ക്ക​ർ ഭൂ​മി​യിൽ അൻപതിലേറെ ഏക്കർ പ്രദേശവാസികൾ വിട്ടുനൽകി കഴിഞ്ഞു.

സാ​മൂ​ഹി​ക ആഘാ​ത പ​ഠ​നവും ത​ഹ​സി​ൽ​ദാ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ലാ​ൻ​ഡ് അക്വി​സിഷനും കഴിഞ്ഞു. ഏ​റ്റെ​ടു​ക്കുന്ന ഭൂ​മി​യു​ടെ അ​തി​രു​ക​ൾ അടയാളപ്പെടു​ത്തി ക​ല്ലു​ക​ൾ നാ​ട്ടി​. സ്ഥ​ല​ ഉടമ​ക​ളാ​യ കു​ടും​ബ​ങ്ങ​ളും നാട്ടുകാരും എയിംസിനാ​യി വി​ട്ടു​വീ​ഴ്‌ച ചെ​യ്യാ​നും സ​ന്ന​ദ്ധ​മാ​യി രംഗത്തുവന്നിട്ടുണ്ടെങ്കിലും കേ​ന്ദ്ര​ സ​ർ​ക്കാ​റി​ന്‍റെ അ​വ​ഗ​ണ​ന​യി​ൽ വീ​ണ്ടും അവർ നി​രാ​ശ​രാ​യി​രി​ക്കുക​യാ​ണ്. പനങ്ങാട് പഞ്ചായത്ത് പ്രസിഡന്‍റ് വി എം കുട്ടികൃഷ്‌ണൻ പറഞ്ഞു.

കിനാലൂര്‍ ഇന്‍ഡസ്‌ട്രിയല്‍ എസ്റ്റേറ്റ് (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഭൂ​മി വി​ട്ടു​ന​ൽ​കി​യ​വ​രെ വീ​ണ്ടും നി​രാ​ശ​രാ​ക്കുന്ന നടപടിയാണ് മൂ​ന്നാം മോ​ദി സ​ർ​ക്കാ​റി​ന്‍റെ ആ​ദ്യ ബ​ജ​റ്റിലും കണ്ടത്. സം​സ്ഥാ​ന​ത്ത് എ​യിം​സ് സ്ഥാപിക്കുന്നതി​നാ​യി ഭൂ​മി​യ​ട​ക്ക​മു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഉറപ്പാക്കിയിട്ടും ഇ​ത്ത​വ​ണ​യും അ​വ​ഗ​ണ​ന​ ത​ന്നെ. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ കേ​ന്ദ്ര ബ​ജ​റ്റി​ലും എ​യിം​സ് പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ, തുടർനടപടികളുമായി മു​ന്നോ​ട്ടു​പോ​കു​മെ​ന്നാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി നിയമസഭയിൽ അറി​യി​ച്ച​ത്.

കിനാലൂര്‍ ഇന്‍ഡസ്‌ട്രിയല്‍ എസ്റ്റേറ്റ് (ETV Bharat)

എ​യിം​സി​നാ​യി 200 ഏ​ക്ക​ർ ഭൂ​മി​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ വാ​ഗ്‌​ദാ​നം ചെയ്‌തത്. ഇ​തി​ൽ വ്യ​വ​സാ​യ വി​ക​സ​ന വ​കു​പ്പി​നു കീ​ഴി​ലു​ള്ള 150 ഏ​ക്ക​ർ ഭൂ​മി ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്‌​ട​ർ​ക്ക് കൈ​മാ​റി കഴിഞ്ഞു. ഭാ​വി വി​ക​സ​ന​വും ക​ണ​ക്കി​ലെ​ടു​ത്ത് 100 ഏ​ക്ക​ർ ഭൂ​മി സ്വ​കാ​ര്യ ​വ്യ​ക്തി​ക​ളി​ൽ​ നി​ന്നാ​യി ഏറ്റെടുക്കേ​ണ്ട​തു​ണ്ട്. ഇ​തി​ൽ 40.68 ഹെ​ക്‌​ട​ർ സ്വ​കാ​ര്യ​ഭൂ​മി ഏ​റ്റെ​ടു​ക്കാ​നു​ള്ള ഉത്ത​ര​വ് ക​ഴി​ഞ്ഞ ജൂ​ണി​ൽ ഇ​റ​ങ്ങി​യി​രു​ന്നു.

ജ​ന​വാ​സ ​കേ​ന്ദ്ര​ങ്ങ​ളാ​യ സ്ഥ​ലം ഏ​റ്റെ​ടു​ക്കു​മ്പോ​ൾ 194 കു​ടും​ബ​ങ്ങ​ളി​ലാ​യി 803 വ്യ​ക്തി​ക​ളെ​യാ​ണ് ബാ​ധി​ക്കു​ക. ഇവർക്കു പു​റ​മെ, 80 ഓ​ളം​ വീ​ടു​ക​ൾ, ആരാധനാ​ല​യ​ങ്ങ​ൾ, സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യും ഉ​ൾ​പ്പെ​ടും. ഭൂമി ഏ​റ്റെ​ടു​ക്ക​ൽ ഉ​ത്ത​ര​വ് ഇ​റ​ങ്ങിയിട്ടും എയിംസ് പ്രഖ്യാപനം ഇല്ലാതായതോടെയാണ് ആശങ്ക വർധിച്ചത്. ഭൂ​മി ക്ര​യ​വി​ക്ര​യം ന​ട​ത്താ​നോ കൃ​ഷി​യാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉപയോഗി​ക്കാ​നോ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ഉ​ട​മ​ക​ൾ.

കിനാലൂര്‍ ഇന്‍ഡസ്‌ട്രിയല്‍ എസ്റ്റേറ്റ് (ETV Bharat)

ഇ​ങ്ങ​നെ എ​ത്ര​കാ​ലം തു​ട​രേ​ണ്ടി വ​രു​മെ​ന്ന ആ​ശ​ങ്ക​യും ഭൂ​മി ന​ൽ​കി​യ കുടുംബങ്ങ​ൾ​ പ്രകടമാക്കി കഴിഞ്ഞു. 2014 ൽ തുടങ്ങിയ കേരളത്തിൻ്റെ ആവശ്യമാണ് എയിംസ്. കിനാലൂരിൽ സ്ഥലം ലഭിച്ചിട്ടും പക്ഷേ ഈ തവണയും നിരാശയാണ്. അതിനിടെ എയിംസിനെ ചൊല്ലി കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും കോഴിക്കോട് എംപി എം കെ രാഘവനും കൊമ്പുകോർത്തിരുന്നു. ക്രഡിറ്റ് അടിച്ച് മാറ്റാൻ വ്യഗ്രതപ്പെടുന്നവർ ആദ്യം ശ്രമിക്കേണ്ടത് എയിംസ് കൊണ്ടുവരാനാണെന്ന് ജനങ്ങൾ അടക്കം പറഞ്ഞ് തുടങ്ങി.

കിനാലൂര്‍ ഇന്‍ഡസ്‌ട്രിയല്‍ എസ്റ്റേറ്റ് (ETV Bharat)

Also Read: കേന്ദ്ര ബജറ്റ് 2025; പ്രധാന പ്രഖ്യാപനങ്ങള്‍ ഒറ്റനോട്ടത്തിൽ

ABOUT THE AUTHOR

...view details