കോഴിക്കോട് : എൽഡിഎഫ് പരസ്യം വന്നതില്‍ തീയിട്ട സംഭവത്തിന് പിന്നാലെ സമസ്‌ത മുഖപത്രമായ സുപ്രഭാതത്തില്‍ വീണ്ടും ഇടതുമുന്നണിയുടെ പരസ്യം. ഇന്ന് പുറത്തിറങ്ങിയ കോഴിക്കോട്, കണ്ണൂർ എഡിഷനുകളിലെ ഒന്നും രണ്ടും പേജുകളിലുണ് പരസ്യം. ന്യൂനപക്ഷങ്ങള്‍ക്ക് താങ്ങും തണലുമായി അടിപതറാതെ ഇടതുപക്ഷമെന്ന സന്ദേശത്തോടെയുള്ള പരസ്യമാണ് ഇന്നത്തെ പത്രത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ജനങ്ങളെ സംരക്ഷിക്കേണ്ടവര്‍ വിഷം തുപ്പുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ക്ക് താങ്ങും തണലുമായി അടിപതറാതെ ഇടതുപക്ഷം എന്ന സന്ദേശത്തോടെയുള്ള പരസ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രവുമുണ്ട്. വടകരയിൽ കെ.കെ ശൈലജയേയും കണ്ണൂരിൽ എം വി ജയരാജനേയും വിജയിപ്പിക്കുക എന്ന പരസ്യവും ഇതിനൊപ്പമുണ്ട്.
മലപ്പുറം തിരൂരങ്ങാടി കൊടിഞ്ഞിയില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ സുപ്രഭാതം പത്രം കത്തിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. പ്രതിഷേധാര്‍ഹമായി സുപ്രഭാതം കത്തിക്കുകയാണെന്നും മുസ്‌ലിംലീഗ് നേതാവാണ് ഇത് ചെയ്‌തതെന്നും പറയുന്നത് വീഡിയോയില്‍ വ്യക്തമായിരുന്നു. എല്‍ഡിഎഫിന് വോട്ട് അഭ്യര്‍ഥിച്ചുള്ള പരസ്യം വന്നതായിരുന്നു പ്രകോപനകാരണം.