ഇടുക്കി:നീണ്ട ഇടതൂർന്ന നീല കലർന്ന പീലികൾ, മഴക്കാറുകണ്ടാൽ മതിയാവോളം പീലി വിടർത്തിയുളള നൃത്തം ചെയ്യൽ, വർണ്ണപ്പൊലിമ കൊണ്ട് ഏവരേയും മനംമയക്കുന്ന മയിലുകളെ കാണണമെങ്കിൽ പണ്ടൊക്കെ സാധാരണ കാടുകയറണം. അല്ലെങ്കിൽ മൃഗശാലകളില്‍ പോകണം. എന്നാല്‍ ഇപ്പോള്‍ കാടിറങ്ങിയെത്തുന്ന മയിലുകള്‍ പാടത്തും പറമ്പിലും എന്നു വേണ്ട കോണ്‍ക്രീറ്റ് വീടുകളുടെ ടെറസുകളില്‍ വരെ ചിറകു വിരിച്ച് നൃത്തം വയ്ക്കുന്ന കാഴ്‌ച സാധാരണയായിക്കഴിഞ്ഞു.
എന്നാൽഅഴകില്‍ പറന്നിറങ്ങുന്ന മയിലുകളെ കാണാന്‍ അടിമാലിക്കാര്‍ക്ക് ഇപ്പോള്‍ അധിക ദൂരം സഞ്ചരിക്കേണ്ട. ദിവസങ്ങളായി അടിമാലിയുടെ പരിസരപ്രദേശങ്ങളായ മന്നാംകാലയിലും മുക്കാല്‍ ഏക്കറിലുമെല്ലാം കൂട്ടത്തോടെയാണ് ഇവയെത്തുന്നത്. ഒരേ സമയം കൗതുകവും കാലാവസ്ഥ വ്യതിയാനത്തിന്‍റെ ഭീതിയും പരത്തുന്നതാണ് മയിലുകളുടെ കാടിറക്കം.