കേരളം

kerala

ETV Bharat / state

ശബരിമല ദർശനം: വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്‌ത സമയത്തു തന്നെ ദര്‍ശനം പ്രതീക്ഷിക്കരുതെന്ന് എഡിജിപി ▶വീഡിയോ

ശബരിമലയിലെത്തുന്ന അയപ്പന്മാര്‍ ശ്രദ്ധിക്കേണ്ടതെന്തെല്ലാമെന്ന് വിശദീകരിച്ച് എഡിജിപി എസ് ശ്രീജിത്ത്

വെര്‍ച്വല്‍ ക്യൂ  ശബരി മല വെര്‍ച്വല്‍ ക്യൂ  ശബരി മല പാര്‍ക്കിംഗ്  SABARIMALA UPDATES
ADGP S Sreejith (ETV Bharat)

By ETV Bharat Kerala Team

Published : 4 hours ago

തിരുവനന്തപുരം : ശബരിമലയിലെത്തുന്ന ഭക്തര്‍ വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്‌ത സമയത്തു തന്നെ ദര്‍ശനം ലഭിക്കുമെന്ന് പ്രതീക്ഷിക്കരുതെന്ന് പൊലീസ് ചീഫ് കോര്‍ഡിനേറ്റര്‍ എഡിജിപി എസ് ശ്രീജിത്ത്. ദര്‍ശനത്തിന് ബുക്ക് ചെയ്‌ത് ലഭിക്കുന്ന കൂപ്പണില്‍ നല്‌കുന്ന സമയത്തില്‍ തിരക്ക് കാരണവും പൂജ സമയം കാരണവും വ്യത്യാസം വന്നേക്കാം. ഇതു കൂടി മനസിലാക്കിയാകണം ഭക്തര്‍ എത്താന്‍ എന്നും എഡിജിപി പറഞ്ഞു.

മണ്ഡലകാല, മകരവിളക്ക് മഹോത്സവങ്ങള്‍ക്കായി 14000 ത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. സുഗമമായ ദര്‍ശനത്തിന് ഭക്തരുടെ ഭാഗത്തു നിന്നുള്ള സഹകരണം കൂടി ആവശ്യമാണെന്നും എസ് ശ്രീജിത്ത് ചൂണ്ടിക്കാട്ടി.

എഡിജിപി എസ് ശ്രീജിത്ത് വിശദീകരിക്കുന്നു (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

പമ്പയില്‍ ഹൈക്കോടതി പരിമിതമായ പാര്‍ക്കിങ് അനുവദിച്ചു. 700 ഓളം വാഹനങ്ങള്‍ ഇപ്പോള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. ആദ്യമെത്തുന്നവര്‍ക്ക് പാര്‍ക്കിങ് അനുവദിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. അവശരും പ്രായമാധിക്യമുള്ളവരും കുട്ടികളുമായി എത്തുന്നവര്‍ക്ക് പരിഗണനയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

നിലയ്ക്കലില്‍ വച്ചു തന്നെ പാര്‍ക്കിങ് എവിടെയെന്ന് ഭക്തരെ അറിയിക്കും. ഫാസ്‌ടാഗുള്ള ചെറുവാഹനങ്ങള്‍ മാത്രമേ അനുവദിക്കാന്‍ പാടുള്ളുവെന്ന് ഹൈക്കോടതി നിര്‍ദ്ദേശമുണ്ടെന്നും, ഭക്തര്‍ ഇതു ശ്രദ്ധിക്കണമെന്നും എസ് ശ്രീജിത്ത് കൂട്ടിച്ചേർത്തു.

Also Read : 48 ഹോട്ട്‌സ്‌പോട്ടുകള്‍, അരമണിക്കൂര്‍ വീതം ഇന്‍റര്‍നെറ്റ്; ശബരിമലയില്‍ ബിഎസ്എന്‍എല്ലിന്‍റെ സൗജന്യ വൈഫൈ

ABOUT THE AUTHOR

...view details