കേരളം

kerala

ETV Bharat / state

ബോഡി ബില്‍ഡര്‍മാരുടെ നിയമന വിവാദം: സ്‌പോര്‍ട്‌സ് ഓഫീസര്‍ സ്ഥാനത്ത് നിന്ന് എംആര്‍ അജിത് കുമാറിനെ നീക്കി - ADGP MR AJITH KUMAR REMOVED

സെന്‍ട്രല്‍ സ്‌പോര്‍ട്‌സ് ഓഫീസര്‍ സ്ഥാനത്ത് നിന്നും എം ആര്‍ അജിത് കുമാറിനെ നീക്കി എഡിജിപി എസ് ശ്രീജിത്തിനാണ് പകരം ചുമതല നൽകിയിരിക്കുന്നത്.

CENTRAL SPORTS OFFICER  ADGP MR AJIT KUMAR  ADGP S SREEJITH  SPORTS QUOTA CONTROVERSY
ADGP MR Ajith Kumar (ETV Bharat)

By ETV Bharat Kerala Team

Published : Feb 4, 2025, 12:55 PM IST

തിരുവനന്തപുരം:ബോഡി ബില്‍ഡര്‍മാരെ സ്‌പോര്‍ട്‌സ് ക്വാട്ടയായി പരിഗണിച്ച് പൊലീസില്‍ പിന്‍വാതില്‍ നിയമനം നൽകാനൊരുങ്ങിയ സംഭവത്തിൽ നടപടി. പൊലീസിലെ സെന്‍ട്രല്‍ സ്‌പോര്‍ട്‌സ് ഓഫിസര്‍ ചുമതലയില്‍ നിന്നും എഡിജിപി എംആര്‍ അജിത് കുമാറിനെ നീക്കി. ആഭ്യന്തര വകുപ്പിൻ്റെ നിർദേശ പ്രകാരം എഡിജിപി എസ് ശ്രീജിത്തിന് പകരം ചുമതല നൽകും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ആംഡ് ബറ്റാലിയൻ സേനയിലേക്കായിരുന്നു ചട്ടങ്ങൾ മറികടന്ന് രണ്ടു പേർക്ക് നിയമനം നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചത്. ഇൻസ്‌പെക്‌ടർ റാങ്കിലേക്ക് നിയമനം നൽകാനുള്ള തീരുമാനം വലിയ വിവാദമായിരുന്നു.

സംസ്ഥാനത്തെ നിയമപ്രകാരം സ്പോർട്‌സ് ക്വാട്ട നിയമനത്തിന് ബോഡി ബിൽഡിങ്ങിനെ പരിഗണിച്ചിട്ടില്ല. കായിക താരങ്ങള്‍ക്ക് പൊലീസിലെ സായുധ സേന വിഭാഗത്തിലേക്ക് നേരിട്ട് നിയമനം നൽകരുതെന്നും വ്യവസ്ഥയുണ്ട്. ഇതെല്ലാം മറികടന്നായിരുന്നു പ്രത്യേക കേസായി പരിഗണിച്ച് രണ്ട് ബോഡി ബിൽഡിങ് താരങ്ങൾക്ക് നിയമനം നൽകാൻ തീരുമാനിച്ചത്. നിരവധി കായിക താരങ്ങൾ നിയമനം കാത്ത് നിൽക്കവേയാണ് ചട്ടങ്ങൾ മറികടന്നുള്ള നിയമന നീക്കം.

Also Read:ശസ്ത്രക്രി​​യ​​ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; നീതി തേടി ഹർഷിന വീണ്ടും തെരുവിലേക്ക്

ABOUT THE AUTHOR

...view details