കോഴിക്കോട് : നിരവധി കേസുകളിൽ ഉൾപ്പെട്ട പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. കോഴിക്കോട് പൂവാട്ടുപറമ്പ് കിണറുള്ളകണ്ടി മുഹമ്മദ് ബഷീർ 42നെയാണ് കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാടുകടത്തിയത്. ഇയാൾ കുന്ദമംഗലം, മാവൂർ, മെഡിക്കൽ കോളജ് എന്നീ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ രജിസ്‌റ്റർ ചെയ്‌തിട്ടുള്ള നിരവതി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
കുന്ദമംഗലം, മാവൂർ, മെഡിക്കൽ കോളജ് എന്നീ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ സ്ഥലങ്ങളിൽ വച്ചാണ് ഇയാൾ എല്ലാ കുറ്റകൃത്യങ്ങളും ചെയ്‌തിട്ടുള്ളത്. മാരകായുധങ്ങൾ ഉപയോഗിച്ചും അല്ലാതെയും ആളുകളെ അടിച്ചുപരിക്കേൽപ്പിക്കുക, മുളകുപൊടി ദേഹത്തു തേച്ച് ദേഹോപദ്രവം ചെയ്യുക, പ്രായപൂർത്തിയാവാത്ത കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുക, ലൈംഗിക ചുവയോടുകൂടി സംസാരിക്കുക, വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തുക, ടീം ബി എന്ന സ്ഥാപനത്തിൻ്റെ മറവിൽ അന്യായമായി ആളുകളെ തടവിൽ പാർപ്പിക്കുക, പിടിച്ചുപറി, കവർച്ച എന്നിവ നടത്തുക തുടങ്ങി നിരവധി കേസുകളാണ് ഇയാള്‍ക്കെതിരെ നിലവിലുള്ളത്.