കേരളം

kerala

ETV Bharat / state

പതിനൊന്ന് വർഷം മുമ്പ് സ്‌കൂളിൽ മോഷണം: എല്ലാവരും മറന്നെങ്കിലും പൊലീസ് മറന്നില്ല; ഒടുവിൽ ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ - ACCUSED ARRESTED FOR THEFT

സ്‌കൂളിൻ്റെ ഓഫിസ് മുറിയുടെ പൂട്ട് തകർത്ത് ലാപ്ടോപ്പ്, ക്യാമറ എന്നിവയാണ് പ്രതി മോഷ്‌ടിച്ചത്. മോഷണം നടത്തിയ ശേഷം നാളിതുവരെ ഒളിവിൽ കഴിയുകയായിരുന്നു.

ARRESTED FOR THEFT IN SCHOOL  LATEST MALAYALAM NEWS  മോഷണം പ്രതി അറസ്റ്റിൽ  KOZHIKODE THEFT CASE
SUBEESH (32) (ETV Bharat)

By ETV Bharat Kerala Team

Published : Oct 16, 2024, 10:36 PM IST

കോഴിക്കോട്: പതിനൊന്ന് വർഷം മുമ്പ് സ്‌കൂളിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. ഫറോക്ക് മണ്ണൂർ സ്വദേശി സുബീഷാണ് (32) അറസ്‌റ്റിലായത്. നല്ലളം ചെറുവണ്ണൂർ സ്‌കൂളിൻ്റെ ഓഫിസ് മുറിയുടെ പൂട്ട് തകർത്ത് ലാപ്ടോപ്പ്, ക്യാമറ എന്നിവയാണ് സുബീഷ് മോഷ്‌ടിച്ചത്. മോഷണം നടത്തിയ ശേഷം നാളിതുവരെ ഒളിവിൽ കഴിയുകയായിരുന്നു.

പ്രതി കഴിഞ്ഞ ദിവസം മണ്ണൂരിലുള്ള വീട്ടിലെത്തിയെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിടിയിലായത്. മോഷണം നടന്ന സ്ഥലത്ത് നിന്നും പൊലീസ് ശേഖരിച്ച വിരലടയാള രേഖകൾ പരിശോധിച്ചാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. പ്രതി നേരത്തെ ഫറോക്ക് പൊലീസ് സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌ത കവർച്ചാ കേസിലും പ്രതിയാണ്.

ഫറോക്ക് എസിപി എഎം സിദ്ദീഖിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. എസ്ഐമാരായ അബ്ബാസ്, മനോജ്, എസ്‌സിപി ഒ പ്രവീൺ എന്നിവർ പങ്കെടുത്തു.

Also Read:ഗ്രാമങ്ങളിലൂടെ വൈകുന്നേരങ്ങളില്‍ കറക്കം, ലൈറ്റിടാത്ത വീടുകള്‍ കണ്ടെത്തി പുലര്‍ച്ചെ മോഷണം; കുപ്രസിദ്ധ മോഷ്‌ടാവും സഹായിയും പിടിയില്‍

ABOUT THE AUTHOR

...view details