പത്തനംതിട്ട:ആഡംബര ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി നിരവത്തു വീട്ടില്‍ മിഥുൻ (21) ആണ് മരിച്ചത്. പുലർച്ചെ രണ്ടരക്ക് പത്തനംതിട്ട അഞ്ചക്കാലയിൽ ആണ് അപകടം നടന്നത്.
സഹയാത്രികനായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. പുനലൂര്‍ സ്വദേശി അനന്തുവിനാണ് പരിക്കേറ്റത്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.