കേരളം

kerala

ETV Bharat / state

'അപ്പൂപ്പൻ മോശമാണെന്ന്' കൂട്ടുകാരോട് പറഞ്ഞ് അഞ്ച് വയസുകാരി, പിന്നാലെ വെളിപ്പെട്ടത് ക്രൂരപീഡനം; 62കാരന് 102 വര്‍ഷം കഠിന തടവ് - GRANDFATHER RAPED 5YEAR OLD GIRL

കൂട്ടുകാരുമായി കളിക്കുന്നതിനിടെയാണ് കുട്ടി 'അപ്പൂപ്പൻ മോശമാണെന്ന്' പറഞ്ഞത്. ഇത് കേട്ട അമ്മൂമ്മ ചോദിച്ചപ്പോഴായിരുന്നു പീഡന വിവരം കുട്ടി പുറത്തുപറയുന്നത്.

POCSO CASE  Sexual Assault Case Arrest  Thiruvananthapuram Crime News
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Oct 8, 2024, 8:53 PM IST

തിരുവനന്തപുരം:അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ അപ്പൂപ്പന് ശിക്ഷ വിധിച്ച് കോടതി. 102 വർഷം കഠിന തടവും 1,05,000 രൂപ പിഴയുമൊടുക്കണമെന്നാണ് കോടതി വിധി. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്‌ജി ആർ രേഖയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.

ഇയാളിൽ നിന്ന് ഈടാക്കുന്ന പിഴ തുക കുട്ടിക്ക് നൽകണമെന്നും അടച്ചില്ലെങ്കിൽ രണ്ട് വർഷവും മൂന്നുമാസവും കൂടുതൽ തടവ് അനുഭവിക്കണം എന്നും കോടതി പറഞ്ഞു. 2020 നവംബർ മുതൽ 2021 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.

പ്രതി കുട്ടിയുടെ അമ്മയുടെ അച്ഛന്‍റെ ചേട്ടനാണ്. കളിക്കാനായി ഇയാളുടെ വീട്ടിലേക്ക് എത്തിയപ്പോഴാണ് കുട്ടിയെ പ്രതി ഉപദ്രവിച്ചത്. മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ അപ്പൂപ്പൻ മോശമാണെന്ന് കുട്ടി പറഞ്ഞിരുന്നു. ഇത് കേട്ട അമ്മൂമ്മ ചോദിച്ചപ്പോഴാണ് പീഡനത്തെക്കുറിച്ചുള്ള വിവരം പുറത്തറിയുന്നത്. അമ്മുമ്മ കുട്ടിയുടെ സ്യകാര്യ ഭാഗം പരിശോദിച്ചപ്പോൾ അവിടം ഗുരുതരമായി മുറിവേറ്റിരുന്നു. ഉടനെ ഡോക്‌ടറെ കാണുകയും കഠിനംകുളം പൊലീസിൽ വിവരം അറിയിക്കുകയും ചെയ്യുകായായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വൈദ്യ പരിശോധനയിൽ സ്വകാര്യ ഭാഗത്തെ മുറിവും ഡോക്‌ടർ രേഖപ്പെടുത്തിയിരുന്നു. മുറയ്ക്ക് അപ്പുപ്പൻ ആയ പ്രതി നടത്തിയത് ക്രൂരമായ പ്രവർത്തിയായതിനാൽ യാതൊരു ദയയും അർഹിക്കുന്നില്ലന്നും കോടതി വിധിന്യായത്തിൽ പറഞ്ഞു. സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമായതിനാൽ പ്രതി കടുത്ത ശിക്ഷ തന്നെ അനുഭവിക്കണമെന്നും ജഡ്‌ജി ആർ രേഖ പറഞ്ഞു.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർഎസ്. വിജയ് മോഹൻ, അഡ്വ. അതിയന്നൂർ അർ. വൈ. അഖിലേഷ് എന്നിവരാണ് ഹാജരായത്. കേസിന്‍റെ ഭാഗമായി പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്‌തരിച്ചു. 24 രേഖകളും 3 തൊണ്ടിമുതലുകളും ഹാജരാക്കി.

കേസ് അന്വേഷണം നടത്തിയത് കഠിനംകുളം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്‌ടർ ദീപു കെ എസ് , ഇൻസ്പെക്‌ടർ ബിൻസ് ജോസഫ് എന്നിവരാണ്. ലീഗൽ സർവീസ് അതോറിറ്റി കുട്ടിക്ക് നഷ്‌ടപരിഹാരം കൊടുക്കണമെന്നും വിധി ന്യായത്തിൽ പറയുന്നു.

Also Read : അമ്മയുമായുള്ള അടുപ്പം മുതലെടുത്ത് 15കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; അസം സ്വദേശിയടക്കം മൂന്നുപേർ അറസ്റ്റിൽ

ABOUT THE AUTHOR

...view details