കേരളം

kerala

ETV Bharat / state

ഇടുക്കി മെഡിക്കൽ കോളജിന് 50 ഏക്കർ ഭൂമി; സർക്കാർ ഉത്തരവ് പുറത്തിറങ്ങി - Land For Idukki Medical College

ജില്ലാ കലക്‌ടർ സർക്കാരിന് നൽകിയ പ്രൊപോസലിനെ തുടർന്ന്‌ ഇടുക്കി മെഡിക്കൽ കോളജിന് 40 ഏക്കറിന്‌ പുറമെ 50 ഏക്കർ കൂടി അനുവദിച്ച് ഉത്തരവ്‌

50 ACRES OF LAND  GOVT ISSUED ORDER ALLOTTING LAND  IDUKKI MEDICAL COLLEGE  ഇടുക്കി മെഡിക്കൽ കോളജിന്‌ ഭൂമി
IDUKKI MEDICAL COLLEGE (ETV Bharat)

By ETV Bharat Kerala Team

Published : Jun 1, 2024, 8:29 PM IST

ഇടുക്കി: മെഡിക്കല്‍ കോളജിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 2018 ൽ അനുവദിച്ച 40 ഏക്കർ സ്ഥലത്തിന് പുറമെ 50 ഏക്കർ കൂടി അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. ഇടുക്കി താലൂക്കില്‍ ഇടുക്കി വില്ലേജിൽ സര്‍വ്വെ നമ്പര്‍ 161/1 ല്‍ ഉൾപ്പെടുന്ന ഭൂമിയുടെ ഉപയോഗവും കൈവശാനുഭവുമാണ് ഭൂമി കൈമാറ്റ വൃവസ്ഥ പ്രകാരം ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന്‌ (മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്) കൈമാറിയിട്ടുള്ളത്.

ലാൻഡ് റവന്യു കമ്മീഷണർ മുഖേന ജില്ലാ കലക്‌ടർ സർക്കാരിന് നൽകിയ പ്രൊപോസലിനെ തുടർന്നാണ് നടപടി. നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് ഭൂമി കൈമാറിയിട്ടുള്ളത്. അനുവദിച്ച ആവശ്യത്തിന്‌ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ഏതെങ്കിലും ധനകാര്യ സ്ഥാപനങ്ങളില്‍ പണയപ്പെടുത്തുവാനോ അന്യാധീനപ്പെടുത്തുവാനോ പാടില്ല. പാട്ടം, ഉപ പാട്ടം, തറവാടകയ്ക്ക്‌ നല്‍കുക, അന്യാധീനപ്പെടുത്തുക എന്നിവ പാടില്ല.

എല്ലാ തരത്തിലുമുള്ള കയ്യേറ്റങ്ങളില്‍ നിന്നും മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ്‌ ഭൂമിയെ സംരക്ഷിക്കണം. കൂടാതെ ഭൂമിയിലെ മരങ്ങള്‍ മുറിക്കാൻ പാടില്ലെന്നും അഥവാ മുറിക്കേണ്ടി വന്നാല്‍ റവന്യൂ അധികാരികളുടെ മുന്‍കൂര്‍ അനുമതി വാങ്ങിയശേഷമേ മുറിക്കാൻ പാടുള്ളുവെന്നും നിബന്ധനയുണ്ട്.

മാത്രമല്ല മുറിക്കുന്ന മരങ്ങളുടെ മൂന്നിരട്ടി വൃക്ഷതൈകള്‍ നട്ടുവളര്‍ത്തി പരിപാലിക്കണം. ഭൂമി അനുവദിച്ച തീയതി മുതല്‍ ഒരു വര്‍ഷത്തിനകം നിര്‍ദിഷ്‌ട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയുംവേണം. നിബന്ധനകളിൽ ഏതെങ്കിലും ഒന്ന്‌ ലംഘിക്കപ്പെടുന്നപക്ഷം ഭൂമി സർക്കാർ തിരികെ ഏറ്റെടുക്കും.

ALSO READ:ചിന്നക്കനാലിൽ പുതിയ സംരക്ഷിത വനം; എതിര്‍ത്ത് നാട്ടുകാര്‍, ജനകീയ പ്രക്ഷോഭത്തിലേക്ക്

ABOUT THE AUTHOR

...view details