കോഴിക്കോട്: വയനാട് ഉരുൾപൊട്ടലിൽ മൃതദേഹങ്ങളും ശരീര ഭാഗങ്ങളും ഉൾപ്പെടെ 401 ഡിഎൻഎ പരിശോധന പൂർത്തിയായി. ഇതിൽ 349 ശരീര ഭാഗങ്ങൾ 248 പേരുടേതാണെന്ന് തിരിച്ചറിഞ്ഞു. 121 പുരുഷന്മാരും 127 സ്‌ത്രീകളെയുമാണ് തിരിച്ചറിഞ്ഞത്. 437 ശരീര ഭാഗങ്ങൾ ആണ് ഇതുവരെ കണ്ടെത്തിയത്.
കൂടുതൽ അഴുകിയ ശരീര ഭാഗങ്ങളുടെ ഡിഎൻഎ ഫലം ഇനിയും വൈകും. ബന്ധുക്കളുടെ ഡിഎൻഎയുമായി ഒത്തുനോക്കി ആളെ തിരിച്ചറിയലാണ് അടുത്ത ഘട്ടം. 119 രക്ത സാമ്പിൾ ആണ് ഇതിനായി ശേഖരിച്ചത്. ഈ ഫലം കൂടി കിട്ടിയാൽ മരിച്ചവരുടെ എണ്ണത്തിലും ഇവരുടെ വിവരങ്ങളിലും വ്യക്തത വരും. സർക്കാർ കണക്കിൽ ഇതുവരെ 231 ആണ് മരണമാണ് സ്ഥിരീകരിച്ചത്. 128 പേരെ കാണാതായിട്ടുണ്ട്.