തൃശൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങളുടെയും മറ്റ് പോളിങ് സാമഗ്രികളുടെയും വിതരണം തൃശൂരിൽ നടന്നു. പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന്‍റെ ചുമതല ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ക്കും വോട്ടിങ് മെഷീന്‍, വി.വി.പാറ്റ് മെഷീന്‍ എന്നിവയുടെ വിതരണ ചുമതല ബന്ധപ്പെട്ട അസിസ്‌റ്റന്‍റ് റിട്ടേണിങ് ഓഫീസര്‍ക്കുമാണ്.
ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിൽ വോട്ടിങ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി - Polling materials distribution - POLLING MATERIALS DISTRIBUTION
2024 LOK SABHA ELECTION THRISSUR CONSTITUENCY | 1275 പോളിങ് ബൂത്തുകളും ആറ് ഓക്‌സിലറി ബൂത്തുകളും ഉള്‍പ്പെടെ 1281 ബൂത്തുകളാണ് തൃശൂര്‍ മണ്ഡലത്തിലുള്ളത്.
Thrissur Lok Sabha Constituency Voting materials distribution
Published : Apr 25, 2024, 5:24 PM IST
1275 പോളിങ് ബൂത്തുകളും ആറ് ഓക്‌സിലറി ബൂത്തുകളും ഉള്‍പ്പെടെ 1281 ബൂത്തുകളാണ് മണ്ഡലത്തിൽ ഉള്ളത്. തൃശൂരില്‍ ആകെ 12,93,744 വോട്ടർമാരാണ് ഉള്ളത്. 6,71,984 സ്ത്രീകൾ, 6,21,748 പുരുഷന്മാർ, 12 ട്രാൻസ്ജെൻഡേഴ്‌സ് എന്നിങ്ങനെയാണ് കണക്കുകള്‍.
Also Read :ജനാധിപത്യത്തിന്‍റെ പൂരത്തിന് ഒരുങ്ങി തൃശൂർ; തൃകോണ മത്സരത്തില്‍ മണ്ഡലം ആരെടുക്കും?