കേരളം

kerala

ETV Bharat / state

കേരളത്തെ കണ്ണീര്‍ക്കടലിലാഴ്‌ത്തിയ സുനാമി ദുരന്തത്തിന് ഇരുപതാണ്ട്, രാക്ഷസത്തിരകളുടെ നടുക്കുന്ന ഓര്‍മകളിലൂടെ... - 20 YEARS OF TSUNAMI

റിക്‌ടര്‍ സ്‌കെയിലില്‍ 9.15 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് സുനാമിത്തിരകള്‍ക്ക് കാരണമായത്. ഇന്തോനേഷ്യയിലെ വടക്കന്‍ സുമാത്രയുടെ പടിഞ്ഞാറന്‍ തീരമായിരുന്നു ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം.

TSUNAMI KERALA TRAGEDY  2004 TSUNAMI KERALA  LATEST MALAYALAM NEWS  NATURAL CALAMITIES KERALA TSUNAMI
20 YEARS OF 2004 INDIAN OCEAN TSUNAMI 26 th December- File Photo (ETV Bharat)

By ETV Bharat Kerala Team

Published : Dec 26, 2024, 7:30 AM IST

ണ്ട് പതിറ്റാണ്ട് മുമ്പത്തെ ക്രിസ്‌മസ് ആഘോഷ രാവ് ഉറങ്ങിയുണര്‍ന്നത് മുമ്പ് കണ്ടിട്ടില്ലാത്ത ഒരു ദുരന്തത്തിലേക്കായിരുന്നു. സുനാമി എന്ന പേരിലെത്തിയ രാക്ഷസത്തിരകള്‍ നമ്മുടെ കടലോരഗ്രാമങ്ങളുടെ സ്വപ്‌നങ്ങളെയെല്ലാം കവര്‍ന്നെടുത്തു. പതിനഞ്ച് രാജ്യങ്ങളെ ബാധിച്ച സുനാമിത്തിരകള്‍ കേരളത്തില്‍ നിന്ന് മാത്രം കവര്‍ന്നത് 236 ജീവനുകളെന്നാണ് ഔദ്യോഗിക കണക്കുകള്‍.

തമിഴ്‌നാട്ടില്‍ ഏഴായിരം ജീവനുകള്‍ സുനാമിത്തിരകളെടുത്തു. ഇവിടെ നിന്ന് മാത്രം അയ്യായിരം പേരെ കാണാതായതായും കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ കൊല്ലം ജില്ലയിലെ അഴീക്കല്‍ എന്ന ഗ്രാമത്തിലാണ് സുനാമിത്തിരകള്‍ വലിയ നാശങ്ങളുണ്ടാക്കിയത്.

ഒറ്റ ദിവസം കൊണ്ട് ഈ കടലോരഗ്രാമത്തിന് നഷ്‌ടമായത് 143 ജീവനുകളാണ്. റിക്‌ടര്‍ സ്‌കെയിലില്‍ 9.15 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് സുനാമിത്തിരകള്‍ക്ക് കാരണമായത്. ഇന്തോനേഷ്യയിലെ വടക്കന്‍ സുമാത്രയുടെ പടിഞ്ഞാറന്‍ തീരത്തായിരുന്നു ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം.

Mass Burial After Tsunami (ETV Bharat)

ക്രിസ്‌മസിന് പിറ്റേന്ന് കടല്‍ പിന്‍വാങ്ങുന്ന അപൂര്‍വ കാഴ്‌ചയാണ് തീരവാസികള്‍ കണ്ടത്. തിരകള്‍ ഉള്ളിലേക്ക് വലിഞ്ഞു പോകുകയും കര തെളിഞ്ഞു വരികയുമായിരുന്നു. ഇരുപത് മിനിറ്റുകള്‍ക്ക് ശേഷം കൂറ്റന്‍ തിരകള്‍ ഉയര്‍ന്ന് പൊങ്ങി ആഞ്ഞടിച്ചു. ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്‌ടങ്ങളുണ്ടായത്.

ആലപ്പാട് മുതല്‍ അഴീക്കല്‍ വരെ എട്ട് കിലോമീറ്റര്‍ ദൂരം കടലെടുത്തു. കൊല്ലം ബീച്ച്, തങ്കശേരി, ശക്തികുളങ്ങര മേഖലയെ ബാധിച്ച സുനാമി ആലപ്പാട്ടാണ് ഏറ്റവും കൂടുതല്‍ നാശനഷ്‌ടങ്ങളുണ്ടാക്കിയത്. മൂവായിരത്തിലേറെ വീടുകള്‍ തകര്‍ന്നു. ലോകമെമ്പാടുമായി 226,408 ജീവനുകളാണ് ഈ രാക്ഷസത്തിരകള്‍ കവര്‍ന്നത്.

ലോകമെമ്പാടുമായി 1000 കോടി ഡോളറിന്‍റെ നാശനഷ്‌ടമാണ് ഈ സുനാമിത്തിരകള്‍ ഉണ്ടാക്കിയതെന്നാണ് വിലയിരുത്തല്‍. ഇതിന് കാരണമായ ഭൂചലനമാകട്ടെ ലോകത്ത് ഇന്ന് വരെയുണ്ടായതില്‍ ഏറ്റവും വലിയ മൂന്നാമത്തേതാണെന്നും ശാസ്‌ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. പത്ത് മിനിറ്റ് വരെ ഭൂചലനം നീണ്ടുനിന്നെന്നും ഇവര്‍ പറയുന്നു.

ഭൂമിക്ക് ഒരു സെന്‍റിമീറ്ററോളം ഇളക്കമുണ്ടായെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മുപ്പത് ക്യുബിക് കിലോമീറ്റര്‍ വെള്ളമാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വീശിയടിച്ച സുനാമിത്തിരയില്‍ കരകവര്‍ന്നത്. വടക്കന്‍ സുമാത്രയിലെ പശ്ചിമതീരത്ത് ഇന്ത്യ ബര്‍മ്മ അതിര്‍ത്തിയിലെ ഫലകങ്ങളെ ആയിരം കിലോമീറ്ററോളം നീക്കിയെന്നും ശാസ്‌ത്രജ്ഞര്‍ പറയുന്നു.

Tsunami Tragedy 2004 (ETV Bharat)
Tsunami Tragedy 2004 (ETV Bharat)

രണ്ടാം ലോകമഹായുദ്ധകാലത്ത് പ്രയോഗിച്ച രണ്ട് അണുബോംബുകളുടെ ഇരട്ടി ശക്തിയുള്ളതായിരുന്നു ഈ സുനാമിത്തരികളെന്ന് സുനാമി സൊസൈറ്റിയുടെ വൈസ്‌ പ്രസിഡന്‍റ് ടാഡ് മൂര്‍ത്തി പറയുന്നു. രണ്ട് ഭൂഖണ്ഡങ്ങളിലായി പതിനഞ്ച് രാജ്യങ്ങളിലായി 230,000 ജീവനുകള്‍ ഈ രാക്ഷസത്തിരകള്‍ കവര്‍ന്നു. പതിനെട്ട് ലക്ഷം പേര്‍ക്ക് ജനിച്ച നാടും വീടും നഷ്‌ടമായി. 460,000 വീടുകള്‍ നശിച്ചു.

പുരുഷന്‍മാരെക്കാള്‍ കൂടുതല്‍ സ്‌ത്രീകളാണ് സുനാമിത്തിരയില്‍ മരിച്ചത്. 40,000 മുതല്‍ 45,000ത്തിലേറെ സ്‌ത്രീകള്‍ കൊല്ലപ്പെട്ടു. 600,000ലേറെ ജനങ്ങള്‍ക്ക് അവരുടെ ജീവതോപാധികള്‍ നഷ്‌ടമായി. മീന്‍പിടുത്ത മേഖലയിലുള്ളവര്‍ക്കാണ് ഏറ്റവും കൂടുതല്‍ നാശനഷ്‌ടങ്ങള്‍ സംഭവിച്ചത്. മുപ്പത് ശതമാനം നഷ്‌ടം കാര്‍ഷിക മേഖലയിലുമുണ്ടായി.

ഇന്തോനേഷ്യയിലെ തീരപട്ടണമായ ലഹോക്‌നഗയില്‍ 100 അടി ഉയരത്തില്‍ വീശിയടിച്ച സുനാമി ഇവിടെയുണ്ടായിരുന്ന ഏഴായിരം ജനങ്ങളെ കേവലം നാനൂറിലേക്ക് ചുരുക്കി. ഹിരോഷിമയില്‍ പതിച്ച ബോംബിനെക്കാള്‍ 23000ത്തിലേറെ ഊര്‍ജ്ജമാണ് ഇന്ത്യന്‍ മഹാസമുദ്രത്തിനടിയിലുണ്ടായ ഭൂകമ്പം പുറന്തള്ളിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അഞ്ഞൂറ് കിലോമീറ്റര്‍ വേഗത്തിലാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സുനാമിത്തിരകള്‍ വീശിയടിച്ചത്. 11,544.91 കോടി രൂപയുടെ നാശനഷ്‌ടമാണ് ഇന്ത്യയിലുണ്ടായത്. ഇതില്‍ ആന്ധ്രപ്രദേശ്- 342.67 കോടിരൂപ, കേരളം-2371.02 കോടിരൂപ, തമിഴ്‌നാട്-8.97 ലക്ഷം, പോണ്ടിച്ചേരി-0.43 ലക്ഷം, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ 1089 ഗ്രാമങ്ങളിലായി3.56 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇന്ത്യയിലെ നാശനഷ്‌ടക്കണക്ക്.

Also Read:സുനാമി ദുരന്തത്തിന്‍റെ കണ്ണീരോര്‍മകള്‍ക്ക് ഇന്ന് 18 വയസ്; ആദരാഞ്ജലികളര്‍പ്പിച്ച് തമിഴ്‌നാട്

ABOUT THE AUTHOR

...view details