ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് അനുശോചനം രേഖപ്പെടുത്തി പ്രസിഡൻ്റ് ദ്രൗപതി മുർമു. വാർധക്യസഹജമായ അസുഖം മൂലം ഡൽഹി എയിംസിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ (ഡിസംബർ 26) ആണ് മരിച്ചത്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പരിഷ്‌കരിക്കുന്നതിന് നിർണായക സംഭാവനകൾ നൽകിയിട്ടുണ്ടെന്നും രാഷ്ട്രത്തിനായി നൽകിയ സേവനത്തിന് അദ്ദേഹം എന്നും ഓർമിക്കപ്പെടുമെന്നും ദ്രൗപതി മുർമു പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
രാഷ്‌ട്രത്തിനായുള്ള അദ്ദേഹത്തിൻ്റെ സേവനത്തിനും കളങ്കമില്ലാത്ത രാഷ്‌ട്രീയ ജീവിതത്തിനും അങ്ങേയറ്റത്തെ വിനയത്തിനും അദ്ദേഹം എന്നും ഓർമിക്കപ്പെടുമെന്ന് സമൂഹമാധ്യമമായ എക്‌സിൽ മുർമു പറഞ്ഞു. 'അദ്ദേഹത്തിൻ്റെ വേർപാട് നമുക്കെല്ലാവർക്കും തീരാനഷ്‌ടമാണ്. കുടുംബത്തിനോടും സുഹൃത്തുക്കളോടും ഞാനെൻ്റെ അനുശോചനം രേഖപ്പെടുത്തുന്നു.' അവർ കൂട്ടിച്ചേർത്തു.
Former Prime Minister Dr Manmohan Singh Ji was one of those rare politicians who also straddled the worlds of academia and administration with equal ease. In his various roles in public offices, he made critical contributions to reforming Indian economy. He will always be…
— President of India (@rashtrapatibhvn) December 26, 2024
'ഇന്ത്യയുടെ ഏറ്റവും വിശിഷ്‌ട നേതാക്കളിലൊരാളായ ഡോ. മൻമോഹൻ സിങ് ജിയുടെ വേർപാടിൽ ഇന്ത്യ ദുഃഖിക്കുന്നു. എളിമത്വത്തിൽ നിന്ന് ഉയർന്നുവന്ന അദ്ദേഹം എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന ഒരു സാമ്പത്തിക ശാസ്ത്രജ്ഞനായി ഉയർന്നു. ധനമന്ത്രി ഉൾപ്പെടെ വിവിധ സർക്കാർ പദവികളിലും അദ്ദേഹം സേവനമനുഷ്‌ഠിച്ചു, വർഷങ്ങളായി നമ്മുടെ സാമ്പത്തിക നയത്തിൽ ശക്തമായ മുദ്ര പതിപ്പിച്ചു. പാർലമെൻ്റിലെ അദ്ദേഹത്തിൻ്റെ ഇടപെടലുകളും ഉൾക്കാഴ്‌ചയുള്ളതായിരുന്നു. നമ്മുടെ പ്രധാനമന്ത്രി എന്ന നിലയിൽ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ അദ്ദേഹം വിപുലമായ ശ്രമങ്ങൾ നടത്തി.' -പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
India mourns the loss of one of its most distinguished leaders, Dr. Manmohan Singh Ji. Rising from humble origins, he rose to become a respected economist. He served in various government positions as well, including as Finance Minister, leaving a strong imprint on our economic… pic.twitter.com/clW00Yv6oP
— Narendra Modi (@narendramodi) December 26, 2024
'മൻമോഹൻ സിങ് ജി ഇന്ത്യയെ നയിച്ചത് അപാരമായ വിവേകത്തോടെയും അഖണ്ഡതയോടെയുമാണ്. അദ്ദേഹത്തിൻ്റെ വിനയവും സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും രാജ്യത്തെ പ്രചോദിപ്പിച്ചു. ശ്രീമതി കൗറിനും കുടുംബത്തിനും എൻ്റെ അനുശോചനം രേഖപ്പടുത്തുകയാണ്. എനിക്ക് ഒരു ഉപദേശകനെയും വഴികാട്ടിയെയും നഷ്‌ടപ്പെട്ടു. ദശലക്ഷക്കണക്കിന് ആളുകൾ അദ്ദേഹത്തെ അഭിമാനത്തോടെ ഓർക്കുന്നതായിരിക്കും.' രാഹുൽ ഗാന്ധി പറഞ്ഞു.
Manmohan Singh Ji led India with immense wisdom and integrity. His humility and deep understanding of economics inspired the nation.
— Rahul Gandhi (@RahulGandhi) December 26, 2024
My heartfelt condolences to Mrs. Kaur and the family.
I have lost a mentor and guide. Millions of us who admired him will remember him with the… pic.twitter.com/bYT5o1ZN2R
'ഒരു അതികായന്‍റെ വിയോഗത്തിൽ രാജ്യം വിലപിക്കുന്നു. അർവ്വാചീനനായ മഹാനും സ്വാതന്ത്ര്യാനന്തര നായകനുമായിരുന്നു അദ്ദേഹം. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് ജിയുടെ വിയോഗത്തിൽ നാം അനുഭവിക്കുന്ന വേദനയും സങ്കടവും വാക്കുകളില്‍ വിവരിക്കാനാവുന്നതല്ല. ധനമന്ത്രിയെന്ന നിലയിൽ, അദ്ദേഹം ഇന്ത്യയുടെ സാമ്പത്തിക വിധി തിരുത്തിയെഴുതുകയും വളർച്ചയുടെയും സമൃദ്ധിയുടെയും യുഗം സൃഷ്‌ടിക്കുകയും ചെയ്‌തു. അദ്ദേഹത്തിൻ്റെ സംഭാവനകൾ നമ്മുടെ ചരിത്രപുസ്‌തകങ്ങളിൽ സുവർണ ലിപികളാൽ രേഖപ്പെടുത്തപ്പെടും' കെസി വേണുഗോപാൽ പറഞ്ഞു.
The nation mourns the loss of a giant. A modern great. A post-independence hero.
— K C Venugopal (@kcvenugopalmp) December 26, 2024
No amount of words can describe the pain and sorrow we feel because of the passing of former PM Dr. Manmohan Singh ji.
Dr. Manmohan Singh’s legacy is unmatched in the modern era. From his humble… pic.twitter.com/QThuwNnkMC
'സർദാർ മൻമോഹൻ ജി നൽകിയ ബഹുമാനം രാഷ്‌ട്രീയത്തിൽ കുറച്ച് ആളുകൾക്ക് എന്നും പ്രചോദനമേകുന്നതായിരുന്നു. അദ്ദേഹത്തിൻ്റെ സത്യസന്ധത എല്ലായ്‌പ്പോഴും ഞങ്ങൾക്ക് പ്രചോദനമായിരിക്കും, എതിരാളികളുടെ വ്യക്തിപരമായ ആക്രമണങ്ങൾക്ക് വിധേയമായിട്ടും രാഷ്ട്രത്തെ സേവിക്കാനുള്ള പ്രതിബദ്ധതയിൽ ഉറച്ചുനിന്ന ഒരാളെന്ന നിലയിൽ ഈ രാജ്യത്തെ യഥാർഥമായി സ്നേഹിക്കുന്നവർക്കിടയിൽ അദ്ദേഹം എന്നേക്കും തലയുയർത്തി നിൽക്കും. അദ്ദേഹം യഥാർഥത്തിൽ സമത്വവാദിയും, ജ്ഞാനിയും, ശക്തമായ ഇച്ഛാശക്തിയും അവസാനം വരെ ധീരനുമായിരുന്നു. രാഷ്ട്രീയത്തിൻ്റെ പരുക്കൻ ലോകത്ത് പോലും മാന്യനും സൗമ്യനുമായ മനുഷ്യനായിരുന്നു.' പ്രിയങ്ക ഗാന്ധി എക്‌സ് പോസ്റ്റിൽ പറഞ്ഞു.
Few people in politics inspire the kind of respect that Sardar Manmohan Singh ji did.
— Priyanka Gandhi Vadra (@priyankagandhi) December 26, 2024
His honesty will always be an inspiration for us and he will forever stand tall among those who truly love this country as someone who remained steadfast in his commitment to serve the nation… pic.twitter.com/BXA6zHG2Fq
വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ഇന്നലെ രാത്രിയാണ് അന്തരിച്ചുവെന്ന് എയിംസ് മെഡിക്കൽ ബുള്ളറ്റിനിലൂടെ അറിയിച്ചത്. ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകറും അനുശോചിച്ചു.
സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ അഗാധമായ ധാരണയും മറ്റുള്ളവരോടുള്ള സൗമ്യമായ പെരുമാറ്റം, ഇന്ത്യയുടെ പുരോഗതിയോടുള്ള അചഞ്ചലമായ പ്രതിബദ്ധത എന്നിവ തൻ്റെ ഓർമയിൽ എക്കാലവും നിലനിൽക്കും. ഡോ. സിങ്ങിൻ്റെ വേർപാടിൽ ഇന്ത്യക്ക് നഷ്‌ടമായത് രാഷ്ട്രതന്ത്രജ്ഞനെയാണ്. അദ്ദേഹത്തിൻ്റെ പൈതൃകം ഭാരതത്തിൻ്റെ വളർച്ചയുടെ പാതയെ എക്കാലവും നയിക്കുമെന്ന് ജഗ്‌ദീപ് ധൻകർ പറഞ്ഞു.
Deeply pained to learn about the passing of Dr. Manmohan Singh Ji, former Prime Minister and a distinguished economist who transformed India's economic landscape. A Padma Vibhushan awardee and architect of India's economic liberalisation in 1991, he boldly steered our nation… pic.twitter.com/28A6pKYjvK
— Vice-President of India (@VPIndia) December 26, 2024
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
33 വർഷം രാജ്യസഭയിൽ സേവനമനുഷ്‌ഠിച്ച ശേഷം ഈ വർഷം ആദ്യം മൻമോഹൻ സിങ് രാജ്യസഭയിൽ നിന്ന് വിരമിക്കുകയായിരുന്നു. 1932ൽ പഞ്ചാബിൽ ജനിച്ച മൻമോഹൻ സിങ് 2004 മുതൽ 2014 വരെ രണ്ട് തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായി.
അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എൻഡിഎയ്‌ക്കെതിരെ 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചതിന് ശേഷം 2004ൽ അദ്ദേഹം ആദ്യമായി അധികാരമേറ്റു. 2009 മുതൽ 2014 വരെ അദ്ദേഹം രണ്ടാം തവണയും പ്രധാനമന്ത്രിയായി സേവനമനുഷ്‌ഠിച്ചു. തുടർന്ന് 2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലെത്തുകയായിരുന്നു.