കാസർകോട് :നൃത്തം ചെയ്യുന്നതിനിടെ പതിമൂന്നു വയസുകാരി കുഴഞ്ഞു വീണ് മരിച്ചു. ഞായറാഴ്‌ച രാത്രി നൃത്തം പരിശീലിക്കുന്നതിനിടയിലാണ് സംഭവം. പള്ളിക്കര പഞ്ചായത്തിലെ തൊട്ടി കിഴക്കേക്കരയിൽ പരേതനായ തായത്ത് വീട്ടിൽ രവീന്ദ്രന്‍റെയും ശ്രീക്കുട്ടിയുടെയും മകൾ ശ്രീനന്ദ ആണ് മരിച്ചത്.
നൃത്തം ചെയ്യുന്നതിനിടെ 13 വയസുകാരി കുഴഞ്ഞു വീണ് മരിച്ചു - Girl dies while dancing - GIRL DIES WHILE DANCING
എട്ടാം ക്ലാസ് വിദ്യാർഥി നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചു. മരിച്ചത് പളളിക്കര സ്വദേശി ശ്രീനന്ദ.
ശ്രീനന്ദ (Source: Etv Bharat Reporter)
Published : May 20, 2024, 12:05 PM IST
പാക്കം ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് ശ്രീനന്ദ. കുഴഞ്ഞവീണ കുട്ടിയെ ഉടൻ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ALSO READ: ഇരുമ്പ് തൂണിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം