നെയ്‌റോബി (കെനിയ): ഗാംബിയയ്‌ക്കെതിരായ ഐസിസി പുരുഷന്മാരുടെ ടി20 ലോകകപ്പ് സബ്-റീജിയണൽ ആഫ്രിക്ക യോഗ്യതാ മത്സരത്തിൽ 344 റൺസുമായി സിംബാബ്‌വെ പുതിയ ടി20 ലോക റെക്കോർഡ് സ്ഥാപിച്ചു. സിംബാബ്‌വെ ക്യാപ്റ്റൻ സിക്കന്ദർ റാസ പുറത്താകാതെ 133 റൺസ് നേടിയതോടെ ടീം നാലു വിക്കറ്റ് നഷ്‌ടത്തില്‍ 344 റണ്‍സാണ് സ്വന്തമാക്കിയത്. മത്സരം നെയ്‌റോബിയിലെ റുവാരക സ്‌പോർട്‌സ് ക്ലബ് ഗ്രൗണ്ടിലാണ് നടന്നത്.
മംഗോളിയയ്‌ക്കെതിരെ നേപ്പാൾ നേടിയ 314/3 എന്ന മുൻ റെക്കോർഡാണ് സിംബാബ്‌വെ മറികടന്നത്. നായകൻ സിക്കന്ദർ റാസ തന്‍റെ മികച്ച ബാറ്റിങ്ങിലൂടെ 43 പന്തിൽ 15 സിക്‌സറുകളും ഏഴ് ഫോറുകളും സഹിതം പുറത്താകാതെ 133 റൺസ് നേടി. താരം അന്താരാഷ്ട്ര ടി20യിൽ സെഞ്ച്വറി നേടുന്ന ആദ്യ സിംബാബ്‌വെക്കാരനായി. വെറും 33 പന്തിലായിരുന്നു റാസയുടെ സെഞ്ച്വറി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ടോസ് നേടിയ സിംബാബ്‌വെ ബാറ്റിങ് തിരഞ്ഞെടുക്കുകയും രണ്ടാമത്തെ ഉയർന്ന പവർപ്ലേ സ്‌കോർ രേഖപ്പെടുത്തുകയും ചെയ്തു. ആറ് ഓവർ പിന്നിടുമ്പോൾ 103/1 എന്ന നിലയിലായിരുന്ന ടീം റൺ റേറ്റ് വർധിപ്പിച്ചുകൊണ്ടിരുന്നു. ബ്രയാൻ ബെന്നറ്റ് 50 റൺസെടുത്തപ്പോൾ തടിവനഷെ മറുമണി 19 പന്തിൽ 62 റൺസെടുത്തു. സിംബാബ്‌വെ 27 സിക്‌സറുകൾ പറത്തി നേപ്പാളിന്‍റെ 26 സിക്‌സുകളുടെ മുൻ റെക്കോർഡും മറികടന്നു. ഒടുവിൽ 344/4 എന്ന നിലയിൽ ടീം ഇന്നിങ്സ് അവസാനിപ്പിച്ച് ചരിത്രത്തില്‍ പേര് രേഖപ്പെടുത്തി.
ടി20യിലെ ഏറ്റവും ഉയർന്ന സ്‌കോറുകൾ
- സിംബാബ്‌വെ vs ഗാംബിയ- 344/4
- നേപ്പാൾ vs മംഗോളിയ - 314/3
- ഇന്ത്യ vs ബംഗ്ലാദേശ് - 297/6
- സിംബാബ്‌വെ vs സീഷെൽസ് - 286/5
- അഫ്‌ഗാനിസ്ഥാൻ vs അയര്‍ലന്‍ഡ്- 278/3
Also Read:ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റ്; ഇന്ത്യയുടെ പ്ലേയിങ് 11 എങ്ങനെയായിരിക്കും..? ഋഷഭ് പന്ത് കളിക്കുമോ..!
ദംഗല്‍ ടീമിനെതിരേ ബബിത ഫോഗട്ട്; 'സിനിമ വാരിക്കൂട്ടിയത് 2000 കോടി, ഞങ്ങള്‍ക്ക് ലഭിച്ചത് ഒരു കോടി'