ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) പുതിയ സീസണിനു മുന്നോടിയായി മുൻ ഇന്ത്യൻ താരം സഹീർ ഖാനെ ഉപദേശകനായി നിയമിച്ച് ലഖ്‌നൗ സൂപ്പർ ജയന്‍റ്സ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം ഐപിഎൽ ക്രിക്കറ്റ് പരമ്പരയിൽ മുംബൈ ഇന്ത്യൻസ് ടീമിന്‍റെ കൺസൾട്ടന്‍റായി പ്രവർത്തിച്ചു. സഹീറിന്‍റെ പ്രചോദനത്തില്‍ ഐപിഎൽ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വിജയകരമായ ടീമായി മുംബൈ മാറി. 5 തവണ ട്രോഫി നേടി.
2016-17 സീസണുകളിൽ ഡൽഹി ഡെയർഡെവിൾസിനെ (ഇപ്പോൾ ഡൽഹി ക്യാപിറ്റൽസ്) നയിച്ച ഇടംകൈയ്യൻ പേസർ എംഐ, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, ഡൽഹി ഡെയർഡെവിൾസ് എന്നീ മൂന്ന് ഫ്രാഞ്ചൈസികളുടെ ഭാഗമായി. 100 ഐപിഎൽ മത്സരങ്ങളിൽ താരം കളിച്ചിട്ടുണ്ട്. 10 സീസണുകളിലായി 102 വിക്കറ്റുകൾ നേടി. 2017 സീസണിൽ, ഇന്ത്യൻ പ്രീമിയർ ലീഗിൽ 100 വിക്കറ്റ് നേടുന്ന ചരിത്രത്തിലെ 10-ാമത്തെ ബൗളറും എട്ടാമത്തെ ഇന്ത്യൻ ബൗളറുമായി സഹീർ മാറി. 38-ാം വയസ്സിൽ ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമാണ്.