ന്യൂഡൽഹി:ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20, ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരകൾക്കുള്ള ടീമുകളെ ബിസിസിഐ പ്രഖ്യാപിച്ചു. പരിക്കിനെ തുടര്‍ന്ന് യുവ പേസർമാരായ മായങ്ക് യാദവ്, മുഹമ്മദ് ഷമി, ശിവം ദുബെ എന്നിവർക്ക് ടീമിലേക്ക് എത്താനായില്ല. പേസ് ഓൾറൗണ്ടറായി നിതീഷ് കുമാർ റെഡ്ഡിക്ക് ഇടം ലഭിച്ചു. അതേസമയം, ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ നയിക്കുന്ന റുതുരാജ് ഗെയ്‌ക്‌വാദിന് ടീമില്‍ ഇടം ലഭിക്കാത്തതാണ് സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം.
വിവിധ പ്ലാറ്റ്‌ഫോമുകളിൽ ക്രിക്കറ്റ് ആരാധകർ ബിസിസിഐയെയും സെലക്ടർമാരെയും വിമർശിച്ചു. ഓസ്‌ട്രേലിയ എയെ നേരിടാൻ സജ്ജമായ ഇന്ത്യ-എ ടീമിനെ നയിക്കുന്ന റിതുരാജിന് എന്തുകൊണ്ട് പ്രധാന ടീമിൽ ഇടം നൽകിയില്ലെന്നാണ് ആരാധകർ ചോദിക്കുന്നത്. അഭിമന്യു ഈശ്വരനെ ബാക്കപ്പ് ഓപ്പണറായി എടുത്തപ്പോൾ റുതുരാജിനെ കണ്ടില്ലേയെന്ന് ഒരു ആരാധകന്‍ എഴുതി.
റിതുരാജ് മഞ്ഞ ജഴ്‌സി (ചെന്നൈ സൂപ്പർ കിങ്സ്) ധരിച്ചിരിക്കുന്നതിനാലാണ് ഇതെല്ലാം സംഭവിക്കുന്നത്, 'റുതുരാജ് ഗെയ്‌ക്‌വാദും ഇഷാൻ കിഷനും ബിസിസിഐയുടെ തിരഞ്ഞെടുപ്പ് ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് അവർ മികച്ച പ്രകടനം നടത്തിയാലും രാഷ്ട്രീയം അവരെ പിന്നോട്ടടിക്കുന്നു. ബിസിസിഐ എടുത്ത തീരുമാനം നല്ലതാണ്. തീർച്ചയായും ഇന്ത്യൻ ക്രിക്കറ്റ് ഉടൻ അവസാനിക്കും. ഫോമിലുള്ള ക്രിക്കറ്റ് താരങ്ങളെ ഇല്ലാതാക്കുന്നത് ശരിയല്ല', 'റുതുരാജിന്‍റെ തെറ്റ് എന്താണ്? ബിസിസിഐ മറുപടി പറയണമെന്ന് ആരാധകര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം