കേരളം

kerala

ETV Bharat / sports

ഇംഗ്ലണ്ടിനെതിരായ 'റണ്‍വേട്ട' ; വിരാട് കോലിയുടെ വമ്പൻ റെക്കോഡിനൊപ്പം യശസ്വി ജയ്‌സ്വാള്‍ - യശസ്വി ജയ്‌സ്വാള്‍

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ നാല് മത്സരങ്ങളില്‍ നിന്നും 655 റണ്‍സാണ് യശസ്വി ജയ്‌സ്വാള്‍ നേടിയത്.

Yashasvi Jaiswal  Jaiswal Equals Virat Kohli Record  India vs England  യശസ്വി ജയ്‌സ്വാള്‍  ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് റെക്കോഡ്
YashasviJaiswalRecord

By ETV Bharat Kerala Team

Published : Feb 26, 2024, 12:28 PM IST

Updated : Feb 26, 2024, 5:29 PM IST

റാഞ്ചി :ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയില്‍ വിരാട് കോലിയുടെ റെക്കോഡിനൊപ്പമെത്തി യുവ ബാറ്റര്‍ യശസ്വി ജയ്‌സ്വാള്‍ (Most Test Runs For An Indian Batter). ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിലാണ് ജയ്‌സ്വാളിന്‍റെ നേട്ടം. റാഞ്ചിയില്‍ പുരോഗമിക്കുന്ന മത്സരത്തിന്‍റെ രണ്ടാം ഇന്നിങ്‌സില്‍ ജയ്‌സ്വാള്‍ 37 റൺസ് നേടി പുറത്താകുകയായിരുന്നു.

ഇതോടെ, ഈ പരമ്പരയില്‍ ജയ്‌സ്വാളിന്‍റെ ആകെ സമ്പാദ്യം നാല് മത്സരങ്ങളില്‍ നിന്നും 655 റണ്‍സായി. 2016-17 ഇംഗ്ലണ്ട് ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോഴായിരുന്നു വിരാട് കോലി ഇത്രയും റണ്‍സ് നേടിയത്. അഞ്ച് മത്സരങ്ങളിലെ എട്ട് ഇന്നിങ്‌സില്‍ നിന്നായിരുന്നു കോലി 655 റണ്‍സ് അടിച്ചുകൂട്ടിയത്.

നാല് മത്സരങ്ങളിലെ എട്ട് ഇന്നിങ്‌സില്‍ നിന്നാണ് ജയ്‌സ്വാള്‍ വിരാട് കോലിയുടെ റെക്കോഡിനൊപ്പം എത്തിയിരിക്കുന്നത് (Yashasvi Jaiswal Equals Virat Kohli Record). പരമ്പരയിലെ ആദ്യ മത്സരം മുതല്‍ തകര്‍പ്പൻ ഫോമിലാണ് ജയ്‌സ്വാള്‍ ബാറ്റ് വീശുന്നത്. ഹൈദരാബാദില്‍ നടന്ന ആദ്യ മത്സരത്തില്‍ 80, 15 എന്നിങ്ങനെയായിരുന്നു രണ്ട് ഇന്നിങ്‌സുകളിലെ താരത്തിന്‍റെ സ്കോര്‍.

വിശാഖപട്ടണത്ത് നടന്ന രണ്ടാം മത്സരത്തില്‍ ജയ്‌സ്വാള്‍ ഡബിള്‍ സെഞ്ച്വറിയടിച്ചു. മത്സരത്തിന്‍റെ ആദ്യ ഇന്നിങ്‌സില്‍ 209 റണ്‍സ് നേടി പുറത്തായ താരത്തിന് രണ്ടാം ഇന്നിങ്‌സില്‍ 17 റണ്‍സാണ് നേടാനായത്. രാജ്‌കോട്ടില്‍ എത്തിയപ്പോഴും താരം മികവ് തുടര്‍ന്നു.

മൂന്നാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്‌സില്‍ 10 റണ്‍സ് മാത്രം നേടിയ ജയ്‌സ്വാള്‍ രണ്ടാം ഇന്നിങ്‌സില്‍ പുറത്താകാതെ അടിച്ചുകൂട്ടിയത് 214 റണ്‍സായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ റാഞ്ചിയിലെ പ്രകടനവും. നിലവില്‍ പുരോഗമിക്കുന്ന നാലാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്‌സില്‍ 73 റണ്‍സ് അടിച്ച് ഇന്ത്യയുടെ രണ്ടാമത്തെ ടോപ് സ്കോററായും ജയ്‌സ്വാള്‍ മാറി.

അതേസമയം, ഒരു മത്സരം മാത്രം ശേഷിക്കെ സുനില്‍ ഗവാസ്‌കറിന് ശേഷം ഒരു ദ്വിരാഷ്‌ട്ര പരമ്പരയില്‍ 700 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യൻ ബാറ്റര്‍ എന്ന നേട്ടമാണ് ഇനി ജയ്‌സ്വാളിന് മുന്നിലുള്ളത്. വെസ്റ്റ് ഇന്‍ഡീസില്‍ 1970-71ല്‍ സന്ദര്‍ശനം നടത്തിയ ടീം ഇന്ത്യയ്‌ക്കായി നാല് മത്സരങ്ങളില്‍ നിന്നും 774 റണ്‍സായിരുന്നു ഗവാസ്‌കര്‍ നേടിയത്. 1978-79ലെ വിന്‍ഡീസിന്‍റെ ഇന്ത്യൻ പര്യടനത്തിനിടെ 732 റണ്‍സ് നേടി നേട്ടം ആവര്‍ത്തിക്കാനും ഗവാസ്‌കറിനായിരുന്നു (Most Runs For India In A Bilateral Test Series).

ഇന്ത്യ ഇംഗ്ലണ്ട് പരമ്പരകളില്‍ കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ഗ്രഹാം ഗൂച്ച്, ജോ റൂട്ട് എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. 1990ല്‍ ഗൂച്ച് 752 റണ്‍സും, 2021-22ല്‍ റൂട്ട് 737 റണ്‍സുമാണ് ഇന്ത്യയ്‌ക്കെതിരെ നേടിയത്. ഈ റെക്കോഡും മറികടക്കാനുള്ള ജയ്‌സ്വാളിനുള്ള അവസരമാണ് ധരംശാലയിലെ അഞ്ചാം ടെസ്റ്റ്.

Also Read :'സെഞ്ച്വറി നേട്ടമല്ല, ആഗ്രഹം മറ്റൊന്ന്' ; വെളിപ്പെടുത്തലുമായി ധ്രുവ് ജുറെല്‍

Last Updated : Feb 26, 2024, 5:29 PM IST

ABOUT THE AUTHOR

...view details