എറണാകുളം : കൊച്ചിയിൽ എൻസിസി ക്യാമ്പിൽ ഭക്ഷ്യവിഷബാധ. കാക്കനാട് കെഎംഎം കോളജിൽ സംഘടിപ്പിച്ച ക്യാമ്പിൽ പങ്കെടുത്ത എഴുപതിൽ പരം കുട്ടികൾക്കാണ് ആരോഗ്യ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടത്. ഇവർ കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സ തേടി.
ആരോഗ്യ നില തൃപ്‌തികരമാണെങ്കിലും കുട്ടികൾ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. അറുനൂറോളം കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. നാല് ദിവസം മുമ്പാണ് ക്യാമ്പ് തുടങ്ങിയത്. സംഭവമറിഞ്ഞ് രക്ഷിതാക്കൾ കോളജിലെത്തി പ്രതിഷേധിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
വെള്ളത്തിന്‍റെ സാംപിൾ ശേഖരിച്ചതായും കുട്ടികളെ നിരീക്ഷണത്തിൽവച്ച ശേഷം വീടുകളിലേക്ക് അയച്ചാൽ മതിയെന്ന് നിർദേശിച്ചതായും എംഎല്‍എ ഉമ തോമസ് പറഞ്ഞു. ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്‌തതിന് പിന്നാലെ പ്രതിഷേധത്തെ തുടർന്ന് ക്യാമ്പ് അവസാനിപ്പിച്ചു. സംഭവമറിഞ്ഞെത്തിയ നാട്ടുകാർ പ്രതിഷേധവുമായി കോളജിലേക്ക് തള്ളി കയറാൻ ശ്രമിച്ചതോടെ പൊലീസ് എത്തി തടയുകയായിരുന്നു. അതേ സമയം സംഭവത്തിൽ തൃക്കാക്കര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടിട്ടുണ്ട്.