ETV Bharat / bharat

മൂന്നുവയസുകാരി 700 അടി ആഴമുള്ള കുഴല്‍ക്കിണറില്‍ വീണിട്ട് 24 മണിക്കൂര്‍; രക്ഷാപ്രവര്‍ത്തനം തുടരുന്നു - GIRL TRAPPED BOREWELL

കളിച്ചു കൊണ്ടിരിക്കുന്നതിനിടെ ഇന്നലെ ഉച്ചയ്ക്ക് 1.30നാണ് പെണ്‍കുട്ടി കുഴല്‍ക്കിണറില്‍ വീണത്. ആദ്യം പതിനഞ്ച് അടി താഴേക്ക് പതിച്ച പെണ്‍കുഞ്ഞ് പിന്നീട് കൂടുതല്‍ ആഴങ്ങളിലേക്ക് പോകുകയായിരുന്നു.

KIRATPUR RESCUE OPERATION  Kotputli bore well accident  GIRL TRAPPED IN BOREWELL  KOTPUTLI BOREWELL INCIDENT
Rescue operation continues on day 2 to pull out the 3 year old child who fell into a borewell in Kotputli, Rajasthan at around 1.30 pm on Monday (PTI)
author img

By ETV Bharat Kerala Team

Published : 12 hours ago

കോട്‌പുട്‌ലി: കുഴല്‍ക്കിണറില്‍ വീണ ചേതനയെന്ന മൂന്നുവയസുകാരിയെ രക്ഷിക്കാനുള്ള ശ്രമം രണ്ടാം ദിവസവും തുടരുകയാണ്. രാജസ്ഥാനിലെ കോട്‌പുട്‌ലിയിലെ കിരാത്പൂര്‍ ഗ്രാമത്തിലാണ് കുഞ്ഞ് 700 അടി ആഴമുള്ള കുഴല്‍ക്കിണറില്‍ വീണത്. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ കളിച്ച് കൊണ്ടിരിക്കുന്നതിനിടെ പെണ്‍കുട്ടി കുഴല്‍ക്കിണറില്‍ പതിക്കുകയായിരുന്നു.

കുഞ്ഞിനെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ ദേശീയ ദുരന്ത നിവാരണസേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും പ്രാദേശിക ഭരണകൂടവും ചേര്‍ന്ന് ശ്രമം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ ശുഭ സൂചനകളാണ് ഉള്ളതെന്ന് സബ്‌ഡിവിഷണല്‍ മജിസ്ട്രേറ്റ് ബ്രജേഷ് ചൗധരി പറഞ്ഞു. പെണ്‍കുട്ടി ഇപ്പോഴുള്ളതിന്‍റെ താഴെയായി ഒരു റിങ്ങ് സ്ഥാപിച്ചു. അത് കൊണ്ട് തന്നെ ഉടന്‍ കുട്ടിയെ രക്ഷിക്കാനാകുമെന്നാണ് പ്രതീക്ഷ. കുട്ടിയുടെ ആരോഗ്യ സ്ഥിതിയില്‍ പ്രശ്‌നമില്ലെന്നും ചൗധരി വ്യക്തമാക്കി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

രക്ഷാദൗത്യം നേരിടുന്ന വെല്ലുവിളികള്‍

കിണറിന് ചുറ്റുമുള്ള മണ്ണാണ് രക്ഷാപ്രവര്‍ത്തനത്തിന് ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നത്. മണ്ണിന് ഈര്‍പ്പം ഉള്ളതിനാല്‍ കൂടുതല്‍ കുഴിക്കുന്നത് വെല്ലുവിളിയാണ്. വെല്ലുവിളികള്‍ ഏറെയുണ്ടെങ്കിലും പരമാവധി ശ്രമിക്കുകയാണ്. എന്നാല്‍ എത്രസമയം വേണ്ടി വരുമെന്ന് പറയാനാകില്ലെന്നും സംസ്ഥാന ദുരന്ത നിവാരണ സംഘത്തിലെ സബ്‌ ഇന്‍സ്‌പെക്‌ടര്‍ രവി കുമാര്‍ പറഞ്ഞു. കുട്ടിക്ക് ചുറ്റും ധാരാളം നനവുള്ള മണ്ണുണ്ട്. കുഞ്ഞിന്‍റെ സുരക്ഷ ഉറപ്പാക്കാനായി രക്ഷാപ്രവര്‍ത്തനത്തിനിടെ കിണറ്റിനുള്ളിലേക്ക് ഓക്‌സിജന്‍ നിരന്തരം എത്തിക്കുന്നുണ്ട്.

രക്ഷാസംഘം

25 ദേശീയ ദുരന്തനിവാരണ സേന അംഗങ്ങളും പതിനഞ്ച് സംസ്ഥാന ദുരന്ത നിവാരണ സേനാംഗങ്ങളും അടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. ഇതിന് പുറമെ കോട്‌പുളി എസ്‌പി, എഎസ്‌പി, ഡിഎസ്‌പി, മൂന്ന് പൊലീസ് സ്‌റ്റേഷനുകളില്‍ നിന്നുള്ള എസ്എച്ച്ഒമാര്‍ എന്നിവരുള്‍പ്പെടെ 40 പൊലീസുകാരും സംഘത്തിലുണ്ട്. സിഎംഎച്ച്ഒ, ബിസിഎംഎച്ച്ഒ, ശിശുരോഗവിദഗ്‌ധന്‍, അനസ്‌തേഷ്യ വിഭാഗം മേധാവി, 19 നഴ്‌സുമാര്‍ എന്നിവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഇതിന് പുറമെ അഗ്നിരക്ഷാസേനയില്‍ നിന്നുള്ള 25 പേരും രംഗത്തുണ്ട്.

കുഞ്ഞ് വീണത് എങ്ങനെ എപ്പോള്‍?

തിങ്കളാഴ്‌ച ഉച്ചയ്ക്ക് 1.30ഓടെ വയലില്‍ കളിച്ച് കൊണ്ടിരിക്കുന്നതിനിടെയാണ് കുഞ്ഞ് കുഴല്‍ക്കിണറില്‍ വീണത്. ആദ്യം പതിനഞ്ച് അടി താഴേക്ക് പതിച്ച കുഞ്ഞ് പിന്നീട് 150 അടി താഴേക്ക് പോകുകയായിരുന്നു. കുഞ്ഞിന്‍റെ കരച്ചില്‍ കേട്ടെത്തിയ കുടുംബാംഗങ്ങളാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണതായി മനസിലാക്കിയത്.

സംഭവം അറിഞ്ഞ ഉടന്‍ തന്നെ ജില്ലാ ഭരണകൂടം, വൈദ്യ സംഘം തുടങ്ങിയവര്‍ സ്ഥലത്തെത്തി. സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ കൈക്കൊണ്ടു. തടസമില്ലാത്ത രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പ്രാദേശിക ഭരണകൂടം ശ്രമം നടത്തുന്നു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പല വെല്ലുവിളികളും നേരിടുന്നുണ്ട്. കുഴല്‍ക്കിണറുകളുടെ ഇടുങ്ങിയ സ്ഥിതി രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമാക്കുന്നു. അധികൃതര്‍ പ്രത്യേക ഉപകരണങ്ങളും സാങ്കേതിക സഹായങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ഈ മാസം 12ന് അഞ്ചുവയസുകാരന്‍ കുഴല്‍ക്കിണറില്‍ പതിക്കുകയും മൂന്ന് ദിവസത്തോളം കുടങ്ങിക്കിടന്ന ശേഷം മരണത്തിന് കീഴടങ്ങുകയും ചെയ്‌തു.

മുന്നറിയിപ്പുമായി സച്ചിന്‍ പൈലറ്റ്

പെണ്‍കുഞ്ഞ് കുഴല്‍ക്കിണറില്‍ വീണതില്‍ ആശങ്ക പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് അദ്ദേഹം ഭരണകൂടത്തോട് ആവശ്യപ്പെട്ടു. വയലുകളിലും മറ്റുമുള്ള തുറന്ന കുഴല്‍ക്കിണറുകളെക്കുറിച്ച് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. കുഴല്‍ക്കിണറില്‍ പെട്ട കുഞ്ഞ് സുരക്ഷിതയായി ഇരിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. തുറന്ന കുഴല്‍ക്കിണറുകള്‍ക്ക് എത്രയും പെട്ടെന്ന് മൂടിയിടണമെന്നും അദ്ദേഹം നിര്‍ദ്ദശിച്ചു. അങ്ങനെ ചെയ്‌താല്‍ ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാനാകുമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

Also Read; 150 അടി താഴ്‌ച, ആ കുഞ്ഞുജീവനായി മൂന്നുനാള്‍, പക്ഷേ...; കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസുകാരന്‍ മരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.