എറണാകുളം : വാട്ടർ മെട്രോയിലെ യാത്ര വിമാന യാത്ര പോലെയെന്ന് കേന്ദ്ര ഊര്‍ജ, ഭവന, നഗരവികസന വകുപ്പ് മന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. ഇത് വാട്ടർ മെട്രോയല്ല, വാട്ടർപ്ലെയിനാണന്ന് മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
35 ലക്ഷം പേർ ഇതുവരെ വാട്ടർ മെട്രോയിൽ യാത്ര ചെയ്തെന്ന് ചുണ്ടിക്കാട്ടിയ അദ്ദേഹം നഗര ഗതാഗതത്തിൽ മെട്രോയ്ക്ക് വളരെ വലിയ പങ്കാണ് വഹിക്കാനുള്ളതെന്നും അഭിപ്രായപ്പെട്ടു. വാട്ടർ മെട്രോ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള സാധ്യത പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലക്ഷദ്വീപില്‍ നിന്ന് കൊച്ചി വിമാനത്താവളത്തിലെത്തിയ കേന്ദ്രമന്ത്രി റോഡ് മാര്‍ഗം എത്തിയാണ് വാട്ടര്‍ മെട്രോ ഹൈക്കോടതി ജട്ടിയില്‍ നിന്നും ബോട്ട് യാത്ര ആരംഭിച്ചത്. വൈപ്പിന്‍ വരെയുള്ള കായല്‍ ദൃശ്യങ്ങളും വാട്ടര്‍ മെട്രോയുടെ സവിശേഷതകളും ആസ്വദിച്ച അദ്ദേഹം ഒരു മണിക്കൂറോളം ബോട്ടില്‍ ചെലവഴിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പ്രൈവറ്റ് സെക്രട്ടറി വിജയ് ദത്ത, ഊര്‍ജവകുപ്പ് ജോയിന്‍റ് സെക്രട്ടറി ശശാങ്കര്‍ മിശ്ര, നഗര വികസന വകുപ്പ് ജോയിന്‍റ് സെക്രട്ടറി രവി അറോറ, മറ്റ് ഉന്നത ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിങ് ഡയറക്‌ടര്‍ ലോക്‌നാഥ് ബഹ്‌റ വാട്ടര്‍ മെട്രോയുടെ സവിശേഷതകള്‍ കേന്ദ്ര മന്ത്രിയോട് വിശദീകരിച്ചു.
കെഎസ്‌ഇസി എംഡി, സംസ്ഥാന ട്രാൻസ്പോർട് സെക്രട്ടറി (മെട്രോ, റെയിൽവേ) ബിജു പ്രഭാകർ, കൊച്ചി മെട്രോ ഡയറക്‌ടര്‍ സിസ്‌റ്റംസ് സഞ്ജയ് കുമാര്‍, വാട്ടര്‍ മെട്രോ ചീഫ് ജനറല്‍ മാനേജര്‍ ഷാജി ജനാര്‍ദനന്‍, ജനറല്‍ മാനേജര്‍ സാജന്‍ പി ജോണ്‍ തുടങ്ങിയവർ വാട്ടര്‍ മെട്രോയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. കൊച്ചി മെട്രോയുടെ ഉപഹാരങ്ങളും മന്ത്രിക്ക് സമ്മാനിച്ചു.
Also Read: കൊച്ചി വാട്ടര്‍ മെട്രോക്ക് വീണ്ടും ദേശീയ അംഗീകാരം; മികച്ച സേവനത്തിന് ഗോള്‍ഡ് മെഡല്‍