രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന പുരസ്‌കാരത്തിന് മനു ഭാക്കറിനെ പരിഗണിച്ചില്ലെന്ന് റിപ്പോര്‍ട്ട്. പാരീസ് ഒളിമ്പിക്‌സിൽ രണ്ട് മെഡലുകൾ നേടി ഇന്ത്യൻ പതാക വീശിയ ഷൂട്ടറാണ് മനു ഭാക്കർ. വ്യക്തിഗത, മിക്‌സഡ് ഡബിൾസിൽ മെഡലുകൾ നേടിയ താരം സ്വാതന്ത്ര്യാനന്തരം ഒരേ ഒളിമ്പിക്‌സിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യത്തെ കായികതാരമാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അതേസമയം ഇന്ത്യയുടെ ഹോക്കി ടീം നായകന്‍ ഹര്‍മന്‍പ്രീത് സിങ്ങും പാരാ ഹൈജംപ് താരം പ്രവീൺ കുമാറും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. പാരിസ് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിനെ നയിച്ചത് ഹർമൻപ്രീതായിരുന്നു. പാരിസ് ഒളിമ്പിക്‌സിൽ പുരുഷ ഹൈജംപില്‍ സ്വർണം നേടിയ താരമാണ് പ്രവീൺ കുമാർ. എന്നാല്‍ മനു ഭാക്കർ പുരസ്‌കാരത്തിന് അപേക്ഷിച്ചിട്ടില്ലെന്നാണ് കായിക മന്ത്രാലയത്തിന്‍റെ അവകാശവാദം.എന്നാല്‍ പരമോന്നത കായിക പുരസ്‌കാരത്തിന് അപേക്ഷിച്ചിരിന്നുവെന്നാണ് താരത്തിന്‍റെ പിതാവിന്‍റെ വെളിപ്പെടുത്തൽ.
"ഒരേ ഒളിമ്പിക്‌സിൽ രണ്ട് മെഡൽ നേടിയ കായികതാരവും അവാർഡ് ചോദിക്കണോ? കമ്മിറ്റി അംഗങ്ങൾ മിണ്ടാതിരിക്കുകയാണ്. ഇങ്ങനെയാണോ നിങ്ങൾ അത്‌ലറ്റുകളെ പ്രോത്സാഹിപ്പിക്കുന്നത്? എനിക്ക് ഒട്ടും മനസ്സിലാകുന്നില്ല. ഞങ്ങൾ അപേക്ഷിച്ചു. പക്ഷേ, കമ്മറ്റിയിൽ നിന്ന് പ്രതികരണമില്ലായെന്ന് മനുവിന്‍റെ പിതാവ് പറഞ്ഞു..
എന്നാൽ അര്‍ജുന അവാര്‍ഡിനായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഷമി അപേക്ഷിച്ചില്ലെങ്കിലും താരത്തിന് അവാർഡ് നൽകി കേന്ദ്രം ആദരിച്ചിരുന്നു. കഴിഞ്ഞ ഏകദിന ലോകകപ്പിൽ ഇന്ത്യയെ ഫൈനലിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചതിന് ശേഷമാണ് ക്രിക്കറ്റിന് നൽകിയ സേവനങ്ങൾക്ക് പുരസ്‌കാരം ലഭിച്ചത്.
ഇതിനായി ബിസിസിഐ പ്രത്യേകം ശുപാർശ ചെയ്‌തിരുന്നു. മനുവിന്‍റെ കാര്യത്തിലും ഷൂട്ടിങ് ഫെഡറേഷൻ സമാനമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഇപ്പോൾ ഉയരുന്നുണ്ട്. അതേസമയം മനു ഭാക്കറിന് 2020ൽ അർജുന അവാർഡ് ലഭിച്ചിരുന്നു.