ന്യൂഡൽഹി: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ (ഡബ്ല്യുടിസി) പുതുക്കിയ റാങ്കിങ് ഐസിസി പുറത്തുവിട്ടു. പുതിയ റാങ്കിങ്ങിൽ ദക്ഷിണാഫ്രിക്ക സ്ഥാനം മെച്ചപ്പെടുത്തി. വെസ്റ്റ് ഇൻഡീസിനെതിരായ മിന്നുന്ന പ്രകടനത്തിന് ശേഷം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ (WTC) ദക്ഷിണാഫ്രിക്ക പാകിസ്ഥാനെ മറികടന്ന് അഞ്ചാം സ്ഥാനത്തെത്തി.
ഗയാനയിൽ വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക 40 റൺസിന് വിജയിച്ചിരുന്നു. ആദ്യ ടെസ്റ്റ് സമനിലയിലായതിന് ശേഷം രണ്ട് മത്സരങ്ങളുടെ പരമ്പര 1-0 ലേക്ക് എത്തുകയായിരുന്നു.
രണ്ട് ജയവും മൂന്ന് തോൽവിയുമായി ദക്ഷിണാഫ്രിക്ക അഞ്ചാം സ്ഥാനത്താണ്. ടീമിന്‍റെ പിസിടി നിലവിൽ 38.89 ആണ്. വെസ്റ്റ് ഇൻഡീസ് തുടർച്ചയായ രണ്ടാം ടെസ്റ്റ് പരമ്പരയും തോറ്റു റാങ്കിങ്ങില്‍ ഏറ്റവും താഴെയാണ്. ഒമ്പത് മത്സരങ്ങളിൽ ഒന്നാണ് വെസ്റ്റ് ഇന്‍ഡീസ് വിജയിച്ചത്. ടീമിന്‍റെ പിസിടി 18.52 ആണ്.
2023-25 ലെ ഡബ്ല്യുടിസി പോയിന്‍റ് പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്തും ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തുമാണ് ചാമ്പ്യൻഷിപ്പില്‍ ഫൈനലിലെത്താൻ ഇരു ടീമുകളും ശക്തമായ ടീമുകളാണ്. 50-50 വിജയശതമാനവുമായി ന്യൂസിലൻഡും ശ്രീലങ്കയും ഓസ്‌ട്രേലിയയ്ക്ക് ശേഷം രണ്ടാം സ്ഥാനത്താണ്. പാക്കിസ്ഥാനും ഇംഗ്ലണ്ടും പട്ടികയിൽ ആറും ഏഴും സ്ഥാനങ്ങളിലെത്തി.
Also Read:ഒളിമ്പിക്‌സ് താരങ്ങൾക്കായി പഞ്ചാബ് സർക്കാർ പണപ്പെട്ടി തുറന്നു, മെഡലില്ലാതെ മടങ്ങിയ താരങ്ങളും സമ്പന്നരായി - Paris Olympics 2024