കേരളം

kerala

ETV Bharat / sports

വനിതാ ടി20 ലോകകപ്പ്; മത്സരങ്ങള്‍ ബംഗ്ലാദേശില്‍ നിന്നും യു.എ.ഇലേക്ക് മാറ്റി - Womens T20 World Cup

ബം​ഗ്ലാദേശിലെ ആഭ്യന്തര സംഘർഷങ്ങളെത്തുടർന്ന് വനിതാ ടി20 ലോകകപ്പ് മത്സരങ്ങള്‍ യു.എ.ഇലേക്ക് മാറ്റി.

WORLD CUP  INTERNATIONAL CRICKET COUNCIL  വനിതാ ടി20 ലോകകപ്പ്  ബം​ഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്
Women's T20 World Cup (IANS)

By ETV Bharat Sports Team

Published : Aug 21, 2024, 4:02 PM IST

ദുബായ്: ബം​ഗ്ലാദേശിലെ ആഭ്യന്തര സംഘർഷങ്ങളെത്തുടർന്ന് വനിതാ ടി20 ലോകകപ്പ് മത്സരങ്ങള്‍ യു.എ.ഇലേക്ക് മാറ്റി. ഒക്ടോബർ മൂന്ന് മുതൽ 20 വരെ ഷാർജയിലും ദുബായിലുമായാണ് ലോകകപ്പ് നടക്കുക. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഈ ടൂര്‍ണമെന്‍റ് അവിസ്മരണീയമാക്കുമെന്ന് അറിയാം. പക്ഷേ, പങ്കെടുക്കുന്ന രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ക്ക് ബംഗ്ലാദേശിലേക്കുള്ള യാത്രാസംബന്ധമായ കര്‍ശന നിര്‍ദേശങ്ങളുണ്ടെന്ന് ഐ.സി.സി അറിയിച്ചു. പല രാജ്യങ്ങളും സുരക്ഷയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

മത്സരം നടത്താന്‍ ബംഗ്ലാദേശിൽ എല്ലാ വഴികളും നോക്കിയതിന് ബിസിബിയിലെ ടീമിന് ഐസിസി നന്ദി പറഞ്ഞു. ഐസിസി ആസ്ഥാനമായ യുഎഇ സമീപ വർഷങ്ങളിൽ ക്രിക്കറ്റിന്‍റെ ഒരു പ്രധാന കേന്ദ്രമായി മാറി. ഒമാനൊപ്പം നിരവധി യോഗ്യതാ ടൂർണമെന്‍റുകളും 2021 ലെ ഐസിസി പുരുഷ ടി20 ലോകകപ്പും യു,എ.ഇയിലാണ് സംഘടിപ്പിച്ചത്.

ലോകോത്തര സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളുമുള്ള യുഎഇ വനിതാ ടി20 ലോകകപ്പ് സംഘടിപ്പിക്കാൻ സുസജ്ജമാണ്. വനിത ടി20 ലോകകപ്പിന്‍റെ ഒമ്പതാം പതിപ്പാണ് യുഎഇയില്‍ നടക്കാന്‍ പോകുന്നത്. എട്ട് പതിപ്പിൽ ആറിലും ഓസ്ട്രേലിയ ആണ് ചാമ്പ്യന്മാർ. ഇം​ഗ്ലണ്ടും വെസ്റ്റ് ഇൻഡീസും ഓരോ തവണ വീതം ചാമ്പ്യന്മാരായി. കഴിഞ്ഞ തവണ വനിത ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യൻ സംഘം ഓസ്ട്രേലിയയോട് പരാജയപ്പെട്ടു.

Also Read:2024ലെ ടി20 ലോകകപ്പിൽ അഫ്‌ഗാനിസ്ഥാനെ ചതിച്ചോ? സത്യം പുറത്ത് - Afghanistan Cricket Team

ABOUT THE AUTHOR

...view details