ETV Bharat / sports

രഞ്ജി ട്രോഫി: ജലജ് സക്‌സേനയുടെ മാജിക്കില്‍ കേരളത്തിന് തകര്‍പ്പന്‍ ഇന്നിങ്സ് ജയം - RANJI TROPHY

രണ്ടാം ഇന്നിങ്സില്‍ 116 റണ്‍സിന് യുപിയെ എറിഞ്ഞിട്ടാണ് കേരളം വിജയം സ്വന്തമാക്കിയത്.

രഞ്ജിയില്‍ കേരളത്തിന് ജയം  ജലജ് സക്‌സേന  രഞ്ജി ട്രോഫി മത്സരം  JALAJ SAXENA
രഞ്ജി ട്രോഫി മത്സരത്തിനിടെ (Etv Bharat)
author img

By ETV Bharat Sports Team

Published : Nov 9, 2024, 2:00 PM IST

തിരുവനന്തപുരം: രഞ്ജി ട്രോഫി മത്സരത്തില്‍ ഉത്തര്‍പ്രദേശിനെതിരേ കേരളത്തിന് തകര്‍പ്പന്‍ ജയം. രണ്ടാം ഇന്നിങ്സില്‍ 116 റണ്‍സിന് എറിഞ്ഞിട്ടാണ് കേരളം വിജയം സ്വന്തമാക്കിയത്. 233 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് കടവുമായി രണ്ടാം ഇന്നിങ്സ് ആരംഭിച്ച യുപി അവസാന ദിനം ആദ്യ സെഷനിൽത്തന്നെ 37.5 ഓവറിൽ 116 റൺസിന് പുറത്താവുകയായിരുന്നു.

രണ്ടാം ഇന്നിങ്സില്‍ കേരളത്തിനായി ജലജ് സക്‌സേന 41 റൺസ് വിട്ടുകൊടുത്ത് ആറ് വിക്കറ്റുകൾ എടുത്തപ്പോള്‍ ആദിത്യ സർവാതെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ആദ്യ ഇന്നിങ്സില്‍ സക്‌സേന 5 വിക്കറ്റുകളും വീഴ്‌ത്തിയിരുന്നു. രണ്ട് ഇന്നിങ്സുകളിലുമായി 11 വിക്കറ്റുകൾ വീഴ്ത്തിയ സക്സേനയുടെ മാന്ത്രിക പ്രകടനമാണ് കേരളത്തിന്‍റെ ജയം എളുപ്പമാക്കിയത്. ഇന്നിങ്സ് വിജയമായതിനാല്‍ കേരളത്തിന് ബോണസ് പോയന്‍റ് കൂടി ലഭിക്കും.

രഞ്ജിയില്‍ കേരളത്തിന് ജയം  ജലജ് സക്‌സേന  രഞ്ജി ട്രോഫി മത്സരം  JALAJ SAXENA
രഞ്ജി ട്രോഫി (Etv Bharat)

38 റണ്‍സെടുത്തി മാധവ് കൗഷിക്കാണ് ഉത്തര്‍പ്രദേശിന്‍റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റൻ കൂടിയായ ഓപ്പണർ ആര്യൻ ജുയൽ (12), പ്രിയം ഗാർഗ് (22), നിതീഷ് റാണ (15), സിദ്ധാർഥ് യാദവ് (14), ആഖിബ് ഖാൻ (11) എന്നിവരാണ് രണ്ടക്കത്തിലെത്തിയത്. വെറും 32 റൺസിനിടെയാണ് അവസാന എട്ടു വിക്കറ്റുകളും യുപിക്ക് നഷ്ടമായത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഉത്തർപ്രദേശിന്‍റെ ഒന്നാം ഇന്നിങ്സ് സ്കോറായ 162 റൺസ് പിന്തുടർന്ന് ബാറ്റിങ് ആരംഭിച്ച കേരളം മൂന്നാം ദിനം ആദ്യ സെഷനിൽ 395 റൺസിന് പുറത്തായിരുന്നു. കേരളത്തിന്‍റെ സൽമാൻ നിസാർ സെഞ്ചുറിക്ക് അരികെ പുറത്തായത് നിരാശ സമ്മാനിച്ചു. ഒൻപതു ഫോറും മൂന്നു സിക്സും സഹിതം 93 റൺസെടുത്താണ് താരം പുറത്തായത്. കേരള നായകന്‍ സച്ചിൻ ബേബി‌ 83 റൺസും, വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് അസറുദ്ദീൻ 40 റൺസുമെടുത്തു.

രഞ്ജി ട്രോഫിയിൽ ഇതുവരെ കളിച്ച നാല് മത്സരങ്ങളിൽ കേരളത്തിന്‍റെ രണ്ടാം ജയമാണിത്. രണ്ട് മത്സരങ്ങളിൽ ടീമിന് സമനിലയായിരുന്നു. പഞ്ചാബിന് എതിരെയായിരുന്നു സീസണിൽ കേരളത്തിന്‍റെ ആദ്യ ജയം. കർണാടകക്ക് എതിരെ രണ്ടാം മത്സരവും, ബംഗാളിനെതിരെ നടന്ന മൂന്നാം മത്സരവും സമനിലയിൽ കലാശിച്ചു. ഇനി മൂന്ന് മത്സരങ്ങളാണ് കേരളത്തിന് ബാക്കിയുള്ളത്. ഈ മാസം 13 ന്‌ കേരളം ഹരിയാനയെ നേരിടും.

Also Read: സെല്‍ഫിയെടുക്കാന്‍ വിരാട് കോലിയെ ആരാധിക ചെയ്‌തത് കണ്ടോ..! വീഡിയോ വൈറല്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.