അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ പുരസ്‌കാരങ്ങളില്‍ തിളങ്ങി ഇന്ത്യന്‍ ഹോക്കി താരങ്ങളായ പിആര്‍ ശ്രീജേഷും ഹര്‍മന്‍ പ്രീത് സിങ്ങും. മലയാളി ഇതിഹാസ ഹോക്കി താരമായ ശ്രീജേഷ് ഗോൾകീപ്പർ ഓഫ് ദ ഇയർ' അവാര്‍ഡ് കരസ്ഥമാക്കിയപ്പോള്‍ ഇന്ത്യൻ പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് 'പ്ലയർ ഓഫ് ദ ഇയർ' പുരസ്‌കാരത്തിന് അർഹനായി. ഒമാനിൽ നടന്ന 49-ാമത് എഫ്ഐഎച്ച് സ്റ്റാറ്റ്യൂട്ടറി കോൺഗ്രസിൽ നടന്ന ചടങ്ങിലാണ് അവാർഡുകൾ വിതരണം ചെയ്‌തത്.
മൂന്നാം തവണയാണ് ‘എഫ്ഐഎച്ച് ഗോൾകീപ്പർ ഓഫ് ദ ഇയർ’ പുരസ്‌കാരം ശ്രീജേഷിനെ തേടിയെത്തുന്നത്. തന്‍റെ കരിയറില്‍ സഹായിച്ച എല്ലാവര്‍ക്കും താരം നന്ദി പറഞ്ഞു. 'ഇന്ന് ഞാൻ വളരെ സന്തോഷവാനാണ്. ഈ പുരസ്‌കാരം പൂർണ്ണമായും എന്‍റെ ടീമിന് അവകാശപ്പെട്ടതാണ്, മിക്ക ഗോളുകളും എന്നിലേക്ക് എത്തില്ലെന്ന് ഉറപ്പാക്കിയ പ്രതിരോധവും, ഞാൻ വഴങ്ങിയതിലും കൂടുതൽ ഗോളുകൾ നേടിയ സഹതാരങ്ങള്‍ക്കും പുരസ്‌കാരം സ്വീകരിച്ച ശേഷം ശ്രീജേഷ് നന്ദി പറഞ്ഞു.
Some golden moments captured from last night's FIH Hockey Stars awards in Oman. 📸
— Hockey India (@TheHockeyIndia) November 9, 2024
Moment of Pride for Indian Hockey as Our Sr. Men's team Captain and Charismatic Leader Harmanpreet Singh & 'God of Modern Indian Hockey' and Head Coach of Indian Jr. Men's team Coach P.R Sreejesh,… pic.twitter.com/e0GMYo5zJs
നെതർലൻഡിന്‍റെ പിർമിൻ ബ്ലാക്ക്, സ്‌പെയിനിൻ്റെ ലൂയിസ് കാൽസാഡോ, ജർമനിയുടെ ജീൻ പോൾ ഡാനെബർഗ്, അർജൻ്റീനയുടെ തോമസ് സാൻ്റിയാഗോ എന്നിവരെ മറികടന്നാണ് താരം ബഹുമതി കരസ്ഥമാക്കിയത്. രണ്ട് ഒളിമ്പിക്‌സ് മെഡലുകൾക്ക് പുറമേ, ഏഷ്യൻ ഗെയിംസിൽ രണ്ട് സ്വർണവും ഒരു വെങ്കലവും, രണ്ട് ചാമ്പ്യൻസ് ട്രോഫി വെള്ളി, രണ്ട് കോമൺവെൽത്ത് ഗെയിംസ് വെള്ളി, ഒരു ഏഷ്യാ കപ്പ് വെള്ളി, നാല് ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി സ്വർണം, വെള്ളി മെഡലുകൾ എന്നിവയും ശ്രീജേഷ് നേടിയിട്ടുണ്ട്.
Hockey India Congratulates Harmanpreet Singh On winning the 𝙁𝙄𝙃 𝙈𝙚𝙣’𝙨 𝙋𝙡𝙖𝙮𝙚𝙧 𝙤𝙛 𝙩𝙝𝙚 𝙔𝙚𝙖𝙧 🏆award for the 3rd time.
— Hockey India (@TheHockeyIndia) November 9, 2024
With his amazing charisma, fearless spirit, and unmatched leadership, Harmanpreet has become the heart and soul of Indian hockey.
From being… pic.twitter.com/9EgxpLLmNd
തൻ്റെ മികച്ച പ്രകടനത്തിലൂടെ ടോക്കിയോയിലും പാരീസ് ഒളിമ്പിക്സിലും ഇന്ത്യയുടെ വെങ്കല മെഡൽ നേടിയ നേട്ടങ്ങളിൽ നിർണായക പങ്കാണ് ശ്രീജേഷ് വഹിച്ചത്.
'Credit goes to my team'
— International Hockey Federation (@FIH_Hockey) November 9, 2024
India's captain and the FIH Hockey Player of the Year 2023-24, Harmanpreet Singh, shares his thoughts after winning the FIH Hockey Player Of The Year for the third time.@TheHockeyIndia @13harmanpreet @asia_hockey #hockey #hockeystarsawards pic.twitter.com/PsMRIqAYS6
പാരീസ് ഒളിമ്പിക്‌സിലടക്കം മിന്നുന്ന പ്രകടനം നടത്തിയ ഹർമൻപ്രീത് മത്സരത്തിലാകെ 10 ഗോളുകള്‍ നേടി ടോപ് സ്‌കോററായി. 'പ്ലയർ ഓഫ് ദ ഇയർ'പുരസ്‌കാരം നേരത്തെ 2020-21, 2021-22 വർഷങ്ങളിലും താരം സ്വന്തമാക്കിയിരുന്നു. ഹോക്കി വിദഗ്ധ സമിതി, ദേശീയ അസോസിയേഷനുകൾ, കളിക്കാർ, മാധ്യമങ്ങൾ, ആരാധകർ എന്നിവരുടെ വോട്ടിങ്ങിലൂടെയാണു വിജയികളെ തിരഞ്ഞെടുത്തത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മറ്റു അവാര്‍ഡുകള്‍:
നെതര്‍ലാന്‍ഡിന്‍റെ യിബ്ലി ജാന്‍സണ്‍ പ്ലയര്‍ ഓഫ് ദി ഇയര്‍ (വനിത), ചെെനയുടെ യെ ജിയോവോ വനിതാ ഗോള്‍കീപ്പര്‍ പുരസ്‌കാരവും നേടി. റെെസിങ് സ്റ്റാര്‍സ് ഓഫ് ദി ഇയര്‍ ആയി അര്‍ജന്‍റീനയുടെ സോ ഡയസും പാകിസ്ഥാന്‍റെ സുഫിയാന്‍ ഖാനും മാറി. പരിശീലകരായ അലിസണ്‍ അന്നന്‍ (ചെെന) ജെറോന്‍ ഡെല്‍മി( നെതര്‍ലാന്‍ഡ്) എന്നിവര്‍ യഥാക്രമം വനിതാ, പുരുഷ ടീമുകള്‍ക്കുള്ള കോച്ച് ഓഫ് ദി ഇയര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.
Also Read: രഞ്ജി ട്രോഫി: ജലജ് സക്‌സേനയുടെ മാജിക്കില്‍ കേരളത്തിന് തകര്‍പ്പന്‍ ഇന്നിങ്സ് ജയം