ന്യൂഡൽഹി: അന്താരാഷ്‌ട്ര വിദ്യാര്‍ഥികള്‍ക്ക് വിസ എളുപ്പത്തില്‍ ലഭിച്ചിരുന്ന സ്റ്റുഡന്‍റ് ഡയറക്‌ട് സ്ട്രീം (എസ്‌ഡിഎസ്) വിസ പദ്ധതി പൊടുന്നനെ അവസാനിപ്പിച്ച് കാനഡ. നവബര്‍ എട്ട് മുതല്‍ പദ്ധതി നിര്‍ത്തലാക്കി എന്നാണ് കാനഡയുടെ അറിയിപ്പ്. ഇന്ത്യയില്‍ നിന്നടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക് കനത്ത തിരിച്ചടിയാണ് ഇതുമൂലമുണ്ടാവുക. 2025 ഒക്‌ടോബറിൽ ഫെഡറൽ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായാണ് കാനഡയുടെ പുതിയ ഉത്തരവ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ത്യ, ചൈന, ബ്രസീൽ എന്നിവയുൾപ്പെടെ 14 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് സ്‌റ്റഡി പെർമിറ്റ് അപേക്ഷകൾ വേഗത്തിലാക്കാൻ വേണ്ടിയാണ് 2018-ൽ എസ്‌ഡിഎസ് വിസ ആരംഭിച്ചത്. സങ്കീർണ്ണമായ പ്രക്രിയകളില്ലാതെ അന്താരാഷ്‌ട്ര വിദ്യാർഥികൾക്ക് വിസ ലഭിക്കുമെന്നതായിരുന്നു പദ്ധതിയുടെ ഉപകാരം.
അതേസമയം, പ്രോഗ്രാം സമഗ്രത ശക്തിപ്പെടുത്തുക, എല്ലാ വിദ്യാർഥികൾക്കും അപേക്ഷ പ്രക്രിയ തുല്യവും ന്യായവുമാക്കുക നല്ല അക്കാദമിക് അനുഭവം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് പുതിയ നടപടി എന്നാണ് കനേഡിയൻ ഗവൺമെന്‍റ് വെബ്‌സൈറ്റിൽ വിശദീകരിക്കുന്നത്.
ഭാവിയില്‍ അപേക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ സാമ്പത്തിക പിന്തുണയുടെ തെളിവായി ഗ്യാരണ്ടീഡ് നിക്ഷേപ സർട്ടിഫിക്കറ്റുകൾ സ്വീകരിക്കുന്ന റെഗുലർ സ്‌റ്റഡി പെർമിറ്റ് സ്ട്രീം വഴി അപേക്ഷിക്കണമെന്നും കാനഡ നിര്‍ദേശിക്കുന്നു. ലോകമെമ്പാടുമുള്ള അന്താരാഷ്‌ട്ര വിദ്യാർഥികളെ സ്വാഗതം ചെയ്യുന്നത് കാനഡ തുടരുമെന്നും വെബ്‌സൈറ്റില്‍ പറയുന്നു.
2024 നവംബർ 8-ന് 2 pm ET-ക്ക് മുമ്പ് ലഭിച്ച അപേക്ഷകൾ എസ്‌ഡിഎസ് സ്ട്രീമിന് കീഴിലാണ് പ്രോസസ് ചെയ്യുക. എന്നാൽ ഈ തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ സാധാരണ സ്റ്റഡി പെർമിറ്റ് പ്രക്രിയയിലാകും നീങ്ങുക. ഇതില്‍ പ്രോസസിങ് സമയത്തിന് ദൈർഘ്യമേറും. അംഗീകാര നിരക്കുകളും ഏര്‍പ്പെടുത്തിയിട്ടുണ്ടാകും.
ഖാലിസ്ഥാന്‍ വിഷയത്തിലും കനേഡിയൻ പൗരനായ ഖാലിസ്ഥാന്‍ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകത്തിലും ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തർക്കം നിലനില്‍ക്കുന്നിതനിടയിലാണ് പുതിയ നടപടികളുണ്ടാകുന്നത്.