കേപ്ടൗൺ: 2025ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിൽ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്താന്‍ തന്‍റെ ടീമിന് കഴിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ കാഗിസോ റബാഡ. ലോർഡ്‌സിൽ ഓസീസിനെ എങ്ങനെ തോൽപ്പിക്കണമെന്ന് പ്രോട്ടിസീന് അറിയാം- സൂപ്പർസ്പോർട്ടിലായിരുന്നു താരത്തിന്‍റെ വെല്ലുവിളി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
തിങ്കളാഴ്ച കേപ്ടൗണിൽ പാകിസ്ഥാനെതിരെ നടന്ന രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക 10 വിക്കറ്റിന് വിജയിച്ചിരുന്നു. രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ പാകിസ്ഥാനെ 2-0 ന് പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക ആദ്യമായി 2025 ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിൽ പ്രവേശിച്ചു.
പാകിസ്ഥാനെതിരായ മത്സരത്തില്‍ റബാഡ ആറ് വിക്കറ്റ് വീഴ്ത്തിയിരുന്നു. ' ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോലെയുള്ള ഒരു വലിയ അവസരത്തിന് നിങ്ങൾ തയ്യാറായിരിക്കണം. ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും എല്ലായ്‌പ്പോഴും ഒരു നല്ല മത്സരമാണ്, കാരണം ഞങ്ങൾ കഠിനമായി കളിക്കുന്നുണ്ട്, അവർ ഞങ്ങൾക്ക് കടുത്ത മത്സരം നൽകുന്നുമെന്ന് ഞങ്ങൾക്കറിയാമെന്ന് റബാഡ പറഞ്ഞു.